Sub Lead

തബ് ലീഗ് സമ്മേളനം: കൊവിഡ് കാലത്ത് വര്‍ഗീയ മുതലെടുപ്പ് നടക്കില്ലെന്ന് മുഖ്യമന്ത്രി

തബ് ലീഗ് സമ്മേളനം: കൊവിഡ് കാലത്ത് വര്‍ഗീയ മുതലെടുപ്പ് നടക്കില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് കാലത്ത് വര്‍ഗീയ മുതലെടുപ്പ് നടക്കില്ലെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതായി വരുന്ന വാര്‍ത്തകള്‍ ആശാസ്യമായ നടപടിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനിടക്ക് പ്രത്യേക ഉദ്ദേശത്തോടെ ചില പ്രചാരണം നടക്കുന്നുണ്ട്. തബ് ലീഗ് സമ്മേളനത്തെ കുറിച്ചും അതില്‍ പങ്കെടുത്തവരെ കുറിച്ചും അവരുടെ മതത്തെ കുറിച്ചും അസഹിഷ്ണുതയോടെ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളെ

വ്യാപകമായി ഇതിനുവേണ്ടി ദുരുപയോഗം ചെയ്യുന്നുണ്ട്. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്നതല്ല. എല്ലാവരും ജാഗ്രത പാലിക്കണം. ഒന്നിച്ചുനിന്ന് ജാഗ്രത പാലിക്കാനാണ് നമ്മുടെ സമൂഹം ആകെ ശ്രദ്ധിച്ചത്. അത് ആ നിലയില്‍ തന്നെ തുടരണം. എല്ലാ വിഭാഗങ്ങളും വ്യത്യസ്തമായ ആള്‍ക്കൂട്ടം ഒഴിവാക്കിയത് ഓര്‍ക്കണം. ഡല്‍ഹിയിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഭയപ്പെടേണ്ട സ്ഥിതിയില്ല. ഇപ്പോഴത്തെ സാഹചര്യത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ മനസ്സിലുണ്ടാവണം. ആരാധനാലയം, വിവാഹം, തുടങ്ങിയ ചടങ്ങുകളില്‍ ധാരാളം പേര്‍ പങ്കെടുത്തിരുന്നു. കൊവിഡ് ബാധിത സാഹചര്യത്തിലാണ് ഇവയെല്ലാം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചത്.




Next Story

RELATED STORIES

Share it