Sub Lead

ദമാസ്‌ക്കസിന്റെ പ്രാന്തങ്ങളിലേക്ക് ഇസ്രായേല്‍ മിസൈല്‍ തൊടുത്തതായി സിറിയ

ഇസ്രായേലില്‍ നിന്ന് തലസ്ഥാനമായ ദമാസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് വിക്ഷേപിച്ച മിസൈലുകള്‍ സിറിയയുടെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി സര്‍ക്കാര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു

ദമാസ്‌ക്കസിന്റെ പ്രാന്തങ്ങളിലേക്ക് ഇസ്രായേല്‍ മിസൈല്‍ തൊടുത്തതായി സിറിയ
X

ദമസ്‌ക്കസ്: ദമാസ്‌ക്കസിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് ഇസ്രായേല്‍ മിസൈല്‍ തൊടുത്തതായി സിറിയ ആരോപിച്ചു. സിറിയയിലെ ദമസ്‌കസിന് 50 കിലോമീറ്റര്‍ അകലെയുള്ള സൈനിക താവളത്തില്‍ റഷ്യന്‍ സൈനിക ഉപദേഷ്ടാക്കളുടെ നേതൃത്വത്തിലുള്ള സൈനിക അഭ്യാസം നടക്കുന്നതിനിടെയാണ് ഇസ്രായേല്‍ ഒന്നിലധികം റോക്കറ്റ് ലോഞ്ചര്‍ മിസൈലുകള്‍ പ്രയോഗിച്ചത്.

ഇസ്രായേലില്‍ നിന്ന് തലസ്ഥാനമായ ദമാസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് വിക്ഷേപിച്ച മിസൈലുകള്‍ സിറിയയുടെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി സര്‍ക്കാര്‍ ചാനല്‍ സന്‍അ റിപ്പോര്‍ട്ട് ചെയ്തു.മിസൈല്‍ അയച്ചതുമായി ബന്ധപ്പെട്ട് 'വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായം പറയുന്നില്ല.' എന്ന് ഇസ്രായേലി സൈനിക വക്താവ് പറഞ്ഞു. ശനിയാഴ്ച നടന്ന മിസൈല്‍ ആക്രമണം ലെബനനിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിക്കൊണ്ടുപോകുന്ന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ളതായിരുന്നുവെന്ന് സിറിയന്‍് ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ലെബനനിലെ ഹിസ്ബുല്ല ഗ്രൂപ്പിന്റെ ആയുധ സംഭരണ ശാലകളും സിറിയന്‍ സൈന്യത്തിന്റെയും ഇറാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളുടെയും ആസ്ഥാനങ്ങളും ലക്ഷ്യമിട്ടാണ് മിസൈല്‍ തൊടുത്തു വിട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. അഞ്ച് ഇറാന്‍ അനുകൂല സായുധര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയയിലെ യുദ്ധ നിരീക്ഷകന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it