പാനൂരിനടുത്ത് തെണ്ടപ്പറമ്പില്‍ ലോറിയില്‍ നിന്ന് വാള്‍ പിടികൂടി
സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗ്, എസ് ഡിപി ഐ ബ്രാഞ്ച് കമ്മിറ്റികള്‍ കൊളവല്ലൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്

പാനൂര്‍(കണ്ണൂര്‍): പാനൂരിനു സമീപം തെണ്ടപ്പറമ്പില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് വാള്‍ പിടികൂടി. തെണ്ടപ്പറമ്പില്‍ തൃപ്രങ്ങട്ടൂര്‍ വില്ലേജ് ഓഫിസിന് സമീപത്തെ കുരുന്നന്റ പറമ്പത്ത് സജിത്തിന്റെ ലോറിയില്‍ നിന്നാണ് വാള്‍ കണ്ടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ രണ്ടുദിവസമായി വാഹനം ഒടിയിരുന്നില്ല. ഇന്നു രാവിലെ വാഹനം കഴുകാനായി തുടങ്ങുമ്പോള്‍ മുന്‍സീറ്റില്‍ സീറ്റിന് സമീപത്താണ് വാള്‍ കണ്ടത്. ചുവന്ന തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു വാള്‍ ഉണ്ടായിരുന്ത്. നീളമുള്ള വാളിന്റെ അഗ്രഭാഗത്ത് മഞ്ഞ ചരട് കെട്ടിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊളവല്ലൂര്‍ പോലിസ് വാള്‍ കസ്റ്റഡിയിലെടുത്തു. വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. കൊളവല്ലൂര്‍ സിഐയും സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
അതേസമയം, പാലത്തായി ബാലികാ പീഡനക്കേസുമായി ബന്ധപ്പെട്ട് മേഖലയില്‍ കലാപം നടത്താനുള്ള ആസൂത്രിത നീക്കമാണോ ഇതിനു പിന്നിലെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. വാള്‍ പിടികൂടിയതു മുതല്‍ ജിഹാദി കേന്ദ്രത്തില്‍ നിന്ന് വാള്‍ പിടികൂടിയെന്ന വിധത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ സംഘപരിവാര അനുയായികള്‍ പ്രചാരണം നടത്തുന്നതാണ് ദുരൂഹത വര്‍ധിപ്പിച്ചത്. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗ്, എസ് ഡിപി ഐ ബ്രാഞ്ച് കമ്മിറ്റികള്‍ കൊളവല്ലൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Sword was seized from lorry at Thendaparamb near Panoor
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT