Sub Lead

അര്‍ഹരായ തടവുകാരെ ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കണം: സുപ്രിംകോടതി; അപേക്ഷയില്ലാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം

അര്‍ഹരായ തടവുകാരെ ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കണം: സുപ്രിംകോടതി; അപേക്ഷയില്ലാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം
X

ന്യൂഡല്‍ഹി: കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അര്‍ഹരായ തടവുകാരെ ശിക്ഷാ ഇളവ് നല്‍കി നേരത്തെ വിട്ടയക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രിംകോടതി. തടവുകാരോ അവരുടെ ബന്ധുക്കളോ അപേക്ഷ നല്‍കാതെ തന്നെ ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരുകള്‍ തീരുമാനമെടുക്കണമെന്നും ജസ്റ്റിസുമാരായ എ എസ് ഓഖ, ഉജ്ജല്‍ ഭയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ് പറയുന്നു. സിആര്‍പിസിയിലെ 432ാം വകുപ്പും ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ 473ാം വകുപ്പും ഇതിന് സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. അതിനാല്‍, ശിക്ഷയില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരുകളുടെ നയങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായവും യുക്തിഭദ്രവുമായ നടപടി സ്വീകരിക്കണം. വിട്ടയക്കല്‍ നയമില്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും രണ്ടു മാസത്തിനകം നയം രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

വിട്ടയക്കപ്പെടുന്ന പ്രതികളില്‍ കുറ്റവാസന ബാക്കിയുണ്ടെന്ന് തോന്നിയാല്‍ നിബന്ധനകളോടെ വേണം വിടാന്‍. ഈ നിബന്ധനകള്‍ അവരുടെ സൈ്വര്യജീവിതത്തെ തടസപ്പെടുത്തുന്നതാവരുത്. വിട്ടയക്കപ്പെട്ട പ്രതി പിന്നീട് എന്തെങ്കിലും കുറ്റകൃത്യം ചെയ്താല്‍ ശിക്ഷാ ഇളവ് നല്‍കിയ തീരുമാനം റദ്ദാക്കണം. സിആര്‍പിസിയിലും ബിഎന്‍എസ്എസിലും ഇതിനുള്ള വ്യവസ്ഥകളുണ്ട്. ഇളവ് നല്‍കിയ തീരുമാനം റദ്ദാക്കിയാല്‍ ബാക്കി ശിക്ഷ പ്രതി അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it