Sub Lead

ചീഫ് ജസ്റ്റിസ് പദവി ദുരുപയോഗം: രഞ്ജന്‍ ഗൊഗോയിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

ചീഫ് ജസ്റ്റിസ് പദവി ദുരുപയോഗം:   രഞ്ജന്‍ ഗൊഗോയിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി
X

ന്യൂഡല്‍ഹി: പദവി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. രഞ്ജന്‍ ഗൊഗോയ് സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ചെന്നും അതിനാല്‍തന്നെ ഹരജി നില നില്‍ക്കില്ലെന്നും ചുണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

സുപ്രിംകോടതി ജഡ്ജിയായിരിക്കെ രഞ്ജന്‍ ഗൊഗോയ് പക്ഷപാതപരമായി പെരുമാറിയെന്നു കാണിച്ച് 2018ലാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. എന്നാല്‍, സുപ്രിംകോടതി രജിസട്രി ഹരജി ലിസ്റ്റ് ചെയ്തില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ സുപ്രിംകോടതി രജിസ്ട്രിക്ക് കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിക്കാരന്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ 2016ന് ഒരു കേസില്‍ വിധി പറഞ്ഞപ്പോള്‍ രഞ്ജന്‍ ഗൊഗോയ് പക്ഷപാതം കാട്ടിയെന്നായിരുന്നു ഹരജിയില്‍ പരാതിപ്പെട്ടിരുന്നത്. സുപ്രിംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായി 2018 ഒക്ടോബര്‍ മൂന്നിനാണ് രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തത്. 13 മാസത്തിലധികം പദവിയിലുണ്ടായിരുന്ന അദ്ദേഹം 2019 നവംബറിലാണ് വിരമിച്ചത്. ഇതിനിടെ, ലൈംഗിക പീഡന ആരോപണങ്ങള്‍ വരെ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും അന്വേഷണം നടത്തിയിരുന്നില്ല. നിലവില്‍ ബിജെപിയുടെ പിന്തുണയോടെ രാജ്യസഭാ എംപിയാണ്.

Supreme Court dismisses plea seeking inquiry against former CJI Ranjan Gogoi




Next Story

RELATED STORIES

Share it