Sub Lead

റഹീമിന് വധശിക്ഷ വേണമെന്ന അപ്പീല്‍ തള്ളി സുപ്രിംകോടതി; അടുത്ത വര്‍ഷം ജയില്‍ മോചിതനാവും

റഹീമിന് വധശിക്ഷ വേണമെന്ന അപ്പീല്‍ തള്ളി സുപ്രിംകോടതി; അടുത്ത വര്‍ഷം ജയില്‍ മോചിതനാവും
X

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് കൂടുതല്‍ ശിക്ഷ നല്‍കണമെന്ന അപ്പീല്‍ സുപ്രിംകോടതി തള്ളി. റഹീമിന്റെ ശിക്ഷ 20 വര്‍ഷമാക്കിയ കീഴ്‌ക്കോടതി വിധി സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. ഇനി റഹീമിനെതിരെ ഇനി മറ്റു നടപടികളുണ്ടാവില്ല. ഇതോടെ അബ്ദുല്‍ റഹീമിന്റെ മോചനം ഇനി എളുപ്പമാകുമെന്നാണ് വിവരം. 2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട് റഹീം അറസ്റ്റിലായത്. കേസില്‍ 20 വര്‍ഷമാണ് റഹീം ശിക്ഷ അനുഭവിക്കേണ്ടത്. അതിനാല്‍ അടുത്ത വര്‍ഷം റഹീമിന് പുറത്തിറങ്ങാം.

Next Story

RELATED STORIES

Share it