ആരാധനാലയങ്ങള്‍ക്കു മാത്രം കൊവിഡ് വിലക്ക്; വിചിത്രമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ആരാധാനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കൊവിഡ് ഭീഷണി ഉയര്‍ത്തുന്നത് വിചിത്രമാണെന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രം തുറക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് വിമര്‍ശനം. സാമ്പത്തിക താല്‍പര്യങ്ങള്‍ നോക്കിയാണ് സര്‍ക്കാരുകള്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. മാളുകളും മറ്റും തുറക്കാനനുവദിക്കുകയും എന്നാല്‍ ക്ഷേത്രങ്ങള്‍ മാത്രം അടിച്ചിടുകയും ചെയ്യുന്നത് വിചിത്രമായാണ് താന്‍ കാണുന്നത്. ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കൊവിഡ് ഭീഷണി ഉയര്‍ത്തുന്നത് ആശ്ചര്യകരമാണ്.
സാമ്പത്തിക നേട്ടം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ റിസ്‌കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നു. എന്നാല്‍ മതപരമായ കാര്യത്തില്‍ എത്തുമ്പോള്‍ കൊവിഡിന്റെ പേര് പറഞ്ഞ് ചെയ്യാനാവില്ലെന്ന് സര്‍ക്കാര്‍ പറയുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ചില ആരാധാനാലയങ്ങളുടെ കാര്യത്തില്‍ മാത്രം ഉത്തരവുകള്‍ പുറപ്പെടുവിച്ചാല്‍ അത് വിവേചനമാവില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ജഗന്നാഥന്‍ ഞങ്ങളോട് ക്ഷമിക്കട്ടെ, നിങ്ങളുടെ ദൈവം നിങ്ങളോടും ക്ഷമിക്കട്ടേയെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പലയിടത്തും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പലയിടത്തും വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും ഇളവ് നല്‍കിയപ്പോഴും രോഗവ്യാപരനത്തിന്റെ പേരുപറഞ്ഞ് ആരാധനാലയങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
Supreme Court chief justice S A Bobde on covid situation temples
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT