Sub Lead

അടൂരിനെതിരായ ബിജെപി ഭീഷണിയെ ചെറുക്കാന്‍ പൊതുസമൂഹം തയ്യാറാവണം: എസ്ഡിപിഐ

ഇന്ത്യയില്‍ ജയ്ശ്രീറാം മുഴക്കാന്‍ വേണ്ടിയാണ് ജനങ്ങള്‍ വോട്ടുചെയ്തതെന്ന ബിജെപി നേതാവിന്റെ പ്രസ്താവന രാജ്യം കടന്നുപോവുന്ന അപകടകരമായ സാഹചര്യം കൂടുതല്‍ വ്യക്തമാക്കുന്നു.

അടൂരിനെതിരായ ബിജെപി ഭീഷണിയെ ചെറുക്കാന്‍ പൊതുസമൂഹം തയ്യാറാവണം: എസ്ഡിപിഐ
X

തിരുവനന്തപുരം: ജയ്ശ്രീറാം വിളി രാജ്യത്ത് കൊലവിളിയായി മാറിയെന്നു പരാതി നല്‍കിയ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയ ബിജെപി ഭീഷണിയെ ചെറുക്കാന്‍ പൊതുസമൂഹം രംഗത്തുവരണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ഇന്ത്യയില്‍ ജയ്ശ്രീറാം മുഴക്കാന്‍ വേണ്ടിയാണ് ജനങ്ങള്‍ വോട്ടുചെയ്തതെന്ന ബിജെപി നേതാവിന്റെ പ്രസ്താവന രാജ്യം കടന്നുപോവുന്ന അപകടകരമായ സാഹചര്യം കൂടുതല്‍ വ്യക്തമാക്കുന്നു.

ജയ്ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ ചന്ദ്രനിലേയ്ക്കു പോകാമെന്ന ഹിന്ദുത്വ നേതാവിന്റെ ഭീഷണി രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്കെതിരായ വെല്ലുവിളിയാണ്. ഇത് പരസ്യമായ കലാപാഹ്വാനമാണ്. ഈ ഭീഷണിയെ ചെറുക്കാന്‍ രാജ്യത്തെ മതേതര, ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it