Sub Lead

കൊവിഡ് പ്രതിസന്ധിയിൽ വീണ്ടും ആത്മഹത്യ; വടകരയിൽ ചായക്കടക്കാരൻ തൂങ്ങിമരിച്ചു

കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആത്മഹത്യയെകുറിച്ചുപോലും ആലോചിക്കുന്നുണ്ടെന്നും കൃഷ്ണന്‍ പറഞ്ഞിരുന്നതായി നാട്ടുകാ‍ർ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയിൽ വീണ്ടും ആത്മഹത്യ; വടകരയിൽ ചായക്കടക്കാരൻ തൂങ്ങിമരിച്ചു
X

കോഴിക്കോട്: വടകരയില്‍ ചായക്കടയ്ക്കുള്ളില്‍ കടയുടമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേപ്പയില്‍ സ്വദേശി കൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് കാരണം കൃഷ്ണന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

മേപ്പയില്‍ വർഷങ്ങളായി ചായക്കട നടത്തുകയായിരുന്നു തെയ്യുള്ളതില്‍ കൃഷ്ണന്‍ (70). വെള്ളിയാഴ്ച ഉച്ചവരെ കടയിലുണ്ടായിരുന്ന കൃഷ്ണനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചില്‍ തുടങ്ങിയിരുന്നു. തുടർന്നാണ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആത്മഹത്യയെകുറിച്ചുപോലും ആലോചിക്കുന്നുണ്ടെന്നും കൃഷ്ണന്‍ പറഞ്ഞിരുന്നതായി നാട്ടുകാ‍ർ പറഞ്ഞു. പോസ്റ്റ്മോ‍ർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് നല്‍കി. സംഭവത്തില്‍ കേസെടുത്ത് വടകര പോലിസ് അന്വേഷണമാരംഭിച്ചു.

കൃഷ്ണന്റെ ആത്മഹത്യക്ക് സർക്കാർ ഉത്തരം പറയണമെന്നും കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങൾ റിക്കവറി നടപടികൾ നർത്തി വെക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

Next Story

RELATED STORIES

Share it