Sub Lead

സുദാന്‍ സ്‌ഫോടനം: മരിച്ചവരില്‍ ആറ് പേര്‍ ഇന്ത്യക്കാര്‍

എട്ട് ഇന്ത്യാക്കാര്‍ ചികിത്സയിലുണ്ടെന്നും 11 പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും 33 പേര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സുദാന്‍ സ്‌ഫോടനം: മരിച്ചവരില്‍ ആറ് പേര്‍ ഇന്ത്യക്കാര്‍
X

ഖാര്‍ത്തൂം: സുദാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ ഇന്ത്യാക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 18 പേര്‍ ഇന്ത്യാക്കാരാണെന്നായിരുന്നു പ്രാഥമിക റിപോര്‍ട്ടുകള്‍. എട്ട് ഇന്ത്യാക്കാര്‍ ചികിത്സയിലുണ്ടെന്നും 11 പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും 33 പേര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 135 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഖാര്‍ത്തൂമിലെ ബാഹ്‌റി എന്ന പ്രദേശത്തെ സലൂമി സെറാമിക് ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ടോടെ ഒരു ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് ആരുടെയും പേര് മരിച്ചവരുടെ പട്ടികയിലില്ല. പരിക്കേറ്റവരില്‍ ആറ് പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം.

ഇതൊരു അപകടമാണോ ആക്രമണമാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകടമാണ് എന്നാണ് ഖാര്‍ത്തൂമിലെ ബാഹ്‌റി പ്രാദേശിക പോലിസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഹസ്സന്‍ അബ്ദുല്ല വ്യക്തമാക്കുന്നത്. ഫാക്ടറിയിലേക്കുള്ള സാധനങ്ങള്‍ ഇറക്കുന്നതിനിടെയാണ് ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും ചിതറിത്തെറിച്ചു. ഇതോടെ ഫാക്ടറിയ്ക്കുള്ളിലേക്കും തീ പടരുകയായിരുന്നു.

Next Story

RELATED STORIES

Share it