Sub Lead

ബസ്സില്‍ നിന്ന് വിദ്യാര്‍ഥിയെ തള്ളിയിട്ട സംഭവം; ക്ലീനര്‍ക്കെതിരേ കേസെടുത്തു(വീഡിയോ)

ബസ്സില്‍ നിന്ന് വിദ്യാര്‍ഥിയെ തള്ളിയിട്ട സംഭവം; ക്ലീനര്‍ക്കെതിരേ കേസെടുത്തു(വീഡിയോ)
X




കണ്ണൂര്‍: സ്വകാര്യ ബസ്സില്‍ നിന്ന് വിദ്യാര്‍ഥിയെ തളളിയിട്ട സംഭവത്തില്‍ ക്ലീനര്‍ക്കെതിരേ പോലിസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കണ്ണൂര്‍ കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ബസ്സില്‍ കയറുന്നതിനിടെ ക്ലീനര്‍ തള്ളിയിട്ടത്. സംഭവത്തില്‍ ഇരിട്ടി കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന കെ സി എം ബസിലെ ക്ലീനര്‍ ശ്രീജിത്തിനെതിരെയാണ് മട്ടന്നൂര്‍ പോലിസ് കേസെടുത്തത്. ബസ് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌കുള്‍ വിട്ട് വീട്ടിലേക്ക് പോവാനായി ഇരിട്ടി റൂട്ടിലോടുന്ന ബസ്സില്‍ കയറുകയായിരുന്ന വിദ്യാര്‍ഥിയെ ക്ലീനര്‍ തള്ളി താഴെയിടുകയായിരുന്നു. വിദ്യാര്‍ഥി തലനാരിഴയ്ക്കാണ്രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it