Sub Lead

ആണ്‍ സുഹൃത്തിനെ അടിച്ചുവീഴ്ത്തി; വിദ്യാര്‍ഥിനിയെ ആറംഗ സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി

ആറംഗസംഘം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയശേഷം ചാമുണ്ഡിഹില്‍സിന് സമീപത്തുവച്ച് മാറി മാറി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.

ആണ്‍ സുഹൃത്തിനെ അടിച്ചുവീഴ്ത്തി; വിദ്യാര്‍ഥിനിയെ ആറംഗ സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി
X

ബംഗളൂരു: മൈസൂരില്‍ 22കാരിയായ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ രാത്രി എഴരയോടെയായിരുന്നു സംഭവം. ആണ്‍ സുഹൃത്തിനൊപ്പം ചാമുണ്ഡിഹില്‍സ് കാണാനെത്തി മടങ്ങുമ്പോഴായിരുന്നു സംഭവം.

ആറംഗസംഘം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയശേഷം ചാമുണ്ഡിഹില്‍സിന് സമീപത്തുവച്ച് മാറി മാറി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. മൈസൂരിലെ ഒരു സ്വകാര്യ കോളജിലാണ് വിദ്യാര്‍ഥിനി പഠിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി പോലിസ് പറഞ്ഞു. സംഭവസ്ഥലം ഡിസിപി സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്താന്‍ ആയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it