സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ തെറിച്ച ബാറ്റ് തലയില്‍ തട്ടി വിദ്യാര്‍ഥി മരിച്ചു
കോട്ടയം: സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ തെറിച്ചുവീണ ബാറ്റ് തലയില്‍ തട്ടി വിദ്യാര്‍ഥി മരിച്ചു. മാവേലിക്കര ചുനക്കര ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥി നവനീതാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാനിറങ്ങിയപ്പോള്‍, മറ്റു കുട്ടികള്‍ കളിക്കുന്നതിനിടെ തെറിച്ച തടികൊണ്ടുള്ള ബാറ്റ് തലയില്‍ വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് നവനീത് കുഴഞ്ഞുവീഴുകയും അല്‍പസമയത്തിനു ശേഷം മരണപ്പെടുകയുമായിരുന്നു.
പേപ്പര്‍ പന്ത് ചുരുട്ടി ക്ലാസില്‍ പൊളിഞ്ഞു കിടന്ന ഒരു ഡസ്‌കിന്റെ കഷ്ണം പൊട്ടിച്ചെടുത്ത് കളിക്കുകയായിരുന്നു മരിച്ച നവനീതിന്റെ സഹപാഠികള്‍. ഇതിനിടെ മരക്കഷ്ണം കുട്ടികളില്‍ നിന്ന് തെറിച്ച് കുട്ടിയുടെ തലയില്‍ തട്ടുകയായിരുന്നു. ഭക്ഷണപ്പാത്രവും കൊണ്ട് പുറത്തിറങ്ങിയ നവനീത് കൈ കഴുകുന്ന പൈപ്പിനടുത്താണ് കുഴഞ്ഞു വീണതെന്ന് സഹപാഠികള്‍ പറഞ്ഞു. ഇതുകണ്ട സഹപാഠികളായ രണ്ട് കുട്ടികള്‍ ഓടിയെത്തി അധ്യാപകരെ വിവരമറിയിച്ചു. തുടര്‍ന്ന് അധ്യാപകരും പിടിഎ അധികൃതരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കായംകുളത്തേക്ക് കൊണ്ടുപോവുമ്പോഴാണ് മരണപ്പെട്ടത്. മരണകാരണം വ്യക്തമായി അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവും.
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT