Sub Lead

ഇന്തോനേസ്യയിലെ സുമാത്രയില്‍ ശക്തിയേറിയ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി

ഇന്തോനേസ്യയിലെ സുമാത്രയില്‍ ശക്തിയേറിയ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി
X

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. ആഷെ പ്രവിശ്യയിലെ സിങ്കില്‍ നഗരത്തിന് 48 കിലോമീറ്റര്‍ തെക്കുകിഴക്ക് 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് ഭൂചലനമുണ്ടായത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.

സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സജീവ ഭൂകമ്പ മേഖലയിലാണ് ഇന്തൊനേസ്യ സ്ഥിതിചെയ്യുന്നത്. ഇന്തോനേസ്യയിലെ പ്രധാന ദ്വീപായ ജാവയില്‍ നവംബര്‍ 21നുണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 602 പേര്‍ മരിച്ചിരുന്നു. ഭൂകമ്പത്തില്‍ സിയാന്‍ജുര്‍ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത നാശമുണ്ടായിരുന്നു. 2004ല്‍ സുമാത്രയില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ശക്തമായ സൂനാമിയില്‍ 14 രാജ്യങ്ങളിലായി 2.26 ലക്ഷം പേരാണു കൊല്ലപ്പെട്ടത്. ഇതില്‍ പകുതിയും ഇന്തൊനീഷ്യക്കാരായിരുന്നു.

Next Story

RELATED STORIES

Share it