Sub Lead

അഫ്ഗാനില്‍ ലൈംഗിക അടിമകളായ സ്ത്രീകളെ തെരുവില്‍ വില്‍ക്കുന്നതായി വീഡിയോ; പൊളിച്ചടക്കി ആള്‍ട്ട് ന്യൂസ്

അഫ്ഗാനില്‍ ലൈംഗിക അടിമകളായ സ്ത്രീകളെ തെരുവില്‍ വില്‍ക്കുന്നതായി വീഡിയോ; പൊളിച്ചടക്കി ആള്‍ട്ട് ന്യൂസ്
X

ന്യൂഡല്‍ഹി: താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനില്‍ ലൈംഗിക അടിമകളായ സ്ത്രീകളെ തെരുവില്‍ വില്‍പന നടത്തുന്നു എന്ന അടിക്കുറിപ്പോടെ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ആള്‍ട്ട് ന്യൂസ് ഫാക്ട് ചെക്ക് ടീം കണ്ടെത്തി. തെരുവില്‍ ചങ്ങലയില്‍ ബന്ധിച്ച ബുര്‍ഖ ധരിച്ച സ്ത്രീകളെ ഒരാള്‍ ലേലം ചെയ്ത് വില്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. താലിബാന്‍ അധികാരത്തിലേറിയ ശേഷം അഫ്ഗാനിലെ അവസ്ഥ എന്ന അടിക്കുറിപ്പോടെ നിരവധി പേര്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

'അഫ്ഗാനില്‍ സ്ത്രീകളെ പരസ്യമായി വില്‍പ്പന നടത്തുന്നു'. ഇത് ഏറെ ഖേദകരവും വേദനയുണ്ടാക്കുന്നതുമാണ്' എന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ് 'പരാതി പരിഹാര സെല്‍' ചെയര്‍പേഴ്‌സന്‍ അര്‍ച്ചന ഡാല്‍മിയയും വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി സംഘപരിവാര അനുകൂല അക്കൗണ്ടുകളും ഇതേ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്.


സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ആയിരത്തോളം തവണ ഇതേ വീഡിയോ ഷെയര്‍ ചെയ്തതായും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ ആള്‍ട്ട് ന്യൂസ് അതിന്റെ യാഥാര്‍ത്ഥ്യം പരിശോധിക്കുകയായിരുന്നു. ഇതേ വീഡിയോ 2019ല്‍ ഐഎസ്‌ഐഎസ് ഭീകരര്‍ സ്ത്രീകളെ തെരുവില്‍ വില്‍ക്കുന്നു എന്ന അടിക്കുറിപ്പോടെയും പ്രചരിപ്പിക്കപ്പെട്ടതായി കണ്ടെത്തി.

യാഥാര്‍ത്ഥ്യം എന്ത്?

വീഡിയോയുടെ സാഥാര്‍ത്ഥ്യം പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ആള്‍ട്ട് ന്യൂസിന് ലഭില്ല സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വീഡിയോ ലണ്ടനില്‍ ഷൂട്ട് ചെയ്തിട്ടുള്ളതാണെന്ന് കണ്ടെത്തി. 2014 ഒക്ടോബര്‍ 20ന് ബിബിസി ഒരു വാര്‍ത്തയില്‍ നല്‍കിയ വീഡിയോ ആണിതെന്ന് കണ്ടെത്തി. ലണ്ടനില്‍ നടന്ന ഒരു തെരുവ് നാടകത്തിലെ ദൃശ്യങ്ങളാണ് യഥാര്‍ത്ഥ വീഡിയോ എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കപ്പെട്ടത്. 'The mock Islamic State salve aution in London' എന്ന തലക്കെട്ടില്‍ ബിബിസി നല്‍കിയ വാര്‍ത്തയോടൊപ്പമാണ് ഈ വീഡിയോ ഉള്ളത്. താലിബാനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ ഭാഗമായി ഇപ്പോള്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it