- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാഷിസത്തെ തടയല്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയല്ല: എം കെ ഫൈസി
കൊച്ചി: ഫാഷിസത്തെ തടയല്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയല്ലന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. എറണാകുളം നോര്‍ത്ത് സെനറ്റ് ഹോട്ടലില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി (എസ്ഡബ്ല്യൂസി) യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഫാഷിസവും അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരും ഭരണഘടനാ വിരുദ്ധമായ നിലപാട് നിരന്തരം ആവര്‍ത്തിക്കുമ്പോഴും അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കണമെന്നത് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ടയായി മാറുന്നില്ല. അന്വേഷണ ഏജന്‍സികളെ ഭയപ്പെട്ടുകൊണ്ടുള്ള ചില താല്‍ക്കാലിക കൂട്ടായ്മയായി മാത്രമേ നിലവിലെ പ്രതിപക്ഷ കക്ഷികളുടെ നീക്കങ്ങളെ കാണാനാവു. ആര്‍എസ്എസിനെതിരേ കൃത്യമായി നിലപാട് സ്വീകരിച്ച് മുന്നോട്ടുപോവണമെന്ന ഒരു ആഹ്വാനവും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. അവസരം കിട്ടിയപ്പോഴെല്ലാം ആര്‍എസ്എസുമായി ബന്ധം സ്ഥാപിച്ചവരാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ പലതും. തങ്ങളുടെ അധികാരത്തെ ബാധിക്കുമെന്ന ബോധ്യം വന്നപ്പോള്‍ മാത്രമാണ് അത്തരം ചങ്ങാത്തങ്ങള്‍ ഉപേക്ഷിച്ചിട്ടുള്ളത്. ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ നരേഷന്‍ അനുസരിച്ചാണ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, ദേശീയ സമിതിയംഗങ്ങളായ സഹീര്‍ അബ്ബാസ്, പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, കെ കെ റൈഹാനത്ത്, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായില്‍, പി പി റഫീഖ്, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ , കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, സംസ്ഥാന സമിതിയംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ സംസാരിച്ചു.
RELATED STORIES
ആരാധനാലയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്കക്ക് എതിരെ പരാതി
12 Nov 2024 1:53 PM GMTസംഘപരിവാറിന് സമുദായ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സംസ്ഥാന...
12 Nov 2024 12:11 PM GMTമാധ്യമപ്രവര്ത്തകന് ഭീഷണി; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ...
12 Nov 2024 11:58 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTമുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ടി പത്മ അന്തരിച്ചു
12 Nov 2024 10:44 AM GMTവനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; 'മാതൃഭൂമി'...
12 Nov 2024 9:43 AM GMT