Sub Lead

'പാലക്കാട് ജില്ലയിലെ പോലിസ് വേട്ട അവസാനിപ്പിക്കുക'; ഉത്തരമേഖലാ ഐജി ഓഫിസിലേക്ക് നാളെ പോപുലര്‍ ഫ്രണ്ട് മാര്‍ച്ച്

പാലക്കാട് ജില്ലയിലെ പോലിസ് വേട്ട അവസാനിപ്പിക്കുക; ഉത്തരമേഖലാ ഐജി ഓഫിസിലേക്ക് നാളെ പോപുലര്‍ ഫ്രണ്ട് മാര്‍ച്ച്
X

കോഴിക്കോട്: പാലക്കാട് ജില്ലയില്‍ പോലിസിന്റെ ഭാഗത്തുനിന്നുള്ള ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കോഴിക്കോട് നടക്കാവിലുള്ള ഉത്തരമേഖലാ ഐജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10ന് മുതലക്കുളത്ത് നിന്നും മാര്‍ച്ച് ആരംഭിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. പാലക്കാട് സംഭവത്തിന്റെ മറവില്‍ നിരപരാധികളായ സംഘടനാ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകളിലും ഓഫിസുകളിലും പോലിസ് പരിശോധന നടത്തി അനാവശ്യഭീതി പടര്‍ത്തുകയാണെന്ന് സംസ്ഥാന സെക്രട്ടറി സി എ റഊഫ് പറഞ്ഞു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജിയുടെ നേതൃത്വത്തിലാണ് പോലിസിന്റെ ഭീകരത തുടരുന്നത്.

പ്രാദേശിക കുറ്റകൃത്യമെന്ന പേരില്‍ പാലക്കാട് ജില്ലയിലെ മുസ്‌ലിം യുവാക്കളെ ഒന്നടങ്കം വേട്ടയാടാനാണ് ശ്രമം. നിരപരാധികളായ നിരവധി യുവാക്കള്‍ പോലിസിന്റെ കസ്റ്റഡിയിലാണ്. രാപ്പകല്‍ ഭേദമില്ലാതെ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളില്‍ പോലും പോലിസ് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പരിശുദ്ധമായ റമദാന്‍ മാസത്തില്‍ വ്രതത്തില്‍ മുഴുകിയിരിക്കുന്ന കുടുംബങ്ങളെ വേട്ടയാടുന്ന സമീപനം പോലിസ് അവസാനിപ്പിക്കണം.

കേസന്വേഷണം നിഷ്പക്ഷമായി മുന്നോട്ടുകൊണ്ടുപോവുന്നതിന് പകരം വൈരാഗ്യബുദ്ധിയോടെയുള്ള സമീപനമാണ് പോലിസിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നത്. പാലക്കാട് സുബൈര്‍ വധക്കേസില്‍ പോലിസിന്റെ അന്വേഷണം കാര്യക്ഷമമല്ല. മറ്റാരുടെയോ താല്‍പര്യത്തിന് വഴങ്ങി കേസന്വേഷണം മൂന്ന് പേരില്‍ ഒതുക്കാനുള്ള ആസൂത്രിത നീക്കമാണ് പോലിസ് നടത്തുന്നത്. എഡിജിപി വിജയ് സാഖറെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് കെട്ടുകഥയാണ്. ആര്‍എസ്എസ്സുമായി നടത്തിയിട്ടുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് മൂന്നുപേരില്‍ അന്വേഷണം ഒതുക്കാനുള്ള ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it