- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദുക്കള്‍ ജന്‍മദിനാഘോഷത്തിനു കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുതെന്നും കേന്ദ്രമന്ത്രി
നമ്മുടെ മതത്തില്‍പെട്ടവര്‍ ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിച്ച മിഷനറി സ്‌കൂളിലാണ് കുട്ടികളെ അയക്കുന്നത്. സ്‌കൂളില്‍നിന്നു തിരിച്ചുവരുന്ന കുട്ടികള്‍ നെറ്റിയില്‍ തിലകക്കുറി വേണ്ടെന്ന് അമ്മമാരോടു പറയുമെന്നും ഗിരിരാജ് സിങ് പറഞ്ഞു.

ന്യൂഡല്‍ഹി: സനാതന ധര്‍മം സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ കുട്ടികളുടെ ജന്‍മദിനാഘോഷത്തിനു കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങളെന്ന് എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു. സനാതന ധര്‍മം സംരക്ഷിക്കാന്‍ നമ്മളെല്ലാവരും മുന്നോട്ടുവരണം. കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികള്‍ കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണം. ജന്‍മദിനത്തു ക്ഷേത്രങ്ങളില്‍ പോയി ശിവനെയും കാളിയെയും പ്രാര്‍ഥിക്കുകയാണു ചെയ്യേണ്ടത്. നല്ല ഭക്ഷണമുണ്ടാക്കുകയും ജനങ്ങള്‍ക്കു മധുരം വിതരണം ചെയ്യുകയും ചെയ്യണം. മെഴുകുതിരി കത്തിക്കുന്നതിനു പകരം മണ്‍ചിരാതുകള്‍ കത്തിക്കണം. മിഷനറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ സനാതന ധര്‍മത്തിനു പകരം ക്രിസ്ത്യന്‍ ജീവിത രീതിയാണു പഠിക്കുന്നത്. പകരം സനാതന ധര്‍മവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരില്‍ പ്രതിജ്ഞ ചെയ്യിക്കണം. കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ തുടങ്ങിയവ പഠിപ്പിക്കണം. മറ്റു മതസ്ഥര്‍ ഞായറാഴ്ച പള്ളികളില്‍ പോവും. ചിലര്‍ വെള്ളിയാഴ്ച പ്രാര്‍ഥിക്കും. നമ്മുടെ മതത്തില്‍പെട്ടവര്‍ ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിച്ച മിഷനറി സ്‌കൂളിലാണ് കുട്ടികളെ അയക്കുന്നത്. സ്‌കൂളില്‍നിന്നു തിരിച്ചുവരുന്ന കുട്ടികള്‍ നെറ്റിയില്‍ തിലകക്കുറി വേണ്ടെന്ന് അമ്മമാരോടു പറയുമെന്നും ഗിരിരാജ് സിങ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















