Sub Lead

സ്‌റ്റെര്‍ലിങ് ബയോടെക് തട്ടിപ്പുകേസ്: അഹമ്മദ് പട്ടേലിന്റെ മകനെ ഇഡി വീണ്ടും ചോദ്യംചെയ്തു

ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപിയായ അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസിന്റെ ട്രഷറര്‍ കൂടിയാണ്. യുപിഎ ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു.

സ്‌റ്റെര്‍ലിങ് ബയോടെക് തട്ടിപ്പുകേസ്: അഹമ്മദ് പട്ടേലിന്റെ മകനെ ഇഡി വീണ്ടും ചോദ്യംചെയ്തു
X

ന്യൂഡല്‍ഹി: ഗുജറാത്ത് ആസ്ഥാനമായുള്ള സ്‌റ്റെര്‍ലിങ് ബയോടെകിനെതിരായ കോടിക്കണക്കിനു രൂപയുടെ ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഫൈസല്‍ പട്ടേലിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. വഡോദര ആസ്ഥാനമായുള്ള സ്‌റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ പ്രമോട്ടര്‍മാരായ സന്ദേശര സഹോദരന്മാരുമായി ഫൈസല്‍ പട്ടേലിന്റെ ബന്ധവും ഇടപാടുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂലൈയില്‍ അഹമ്മദ് പട്ടേലിന്റെ മരുമകന്‍ ഇര്‍ഫാന്‍ സിദ്ദിഖിയുടെ മൊഴി യെടുത്തിരുന്നു. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപിയായ അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസിന്റെ ട്രഷറര്‍ കൂടിയാണ്.

യുപിഎ ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സന്ദേശര ഗ്രൂപ്പിലെ ഉദ്യോഗസ്ഥനായ സുനില്‍ യാദവില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നേരത്തേ മൊഴിയെടുത്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസല്‍ പട്ടേലിനെയും സന്ധേശര സഹോദരന്മാരെയും കുറിച്ച് വിവരം ലഭിച്ചതെന്നാണ് റിപോര്‍ട്ട്. 14,500 കോടി ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഫാര്‍മ സ്ഥാപനവും അതിന്റെ പ്രധാന പ്രൊമോട്ടര്‍മാരായ നിതിന്‍ സന്ധേശര, ചേതന്‍ സന്ദേസര, ദീപ്തി സന്ദേശര എന്നിവരും ഒളിവിലാണ്. ഇവര്‍ക്ക് ഉന്നത രാഷ്ട്രീയക്കാരുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഇവരെല്ലാം ഇപ്പോള്‍ നൈജീരിയയില്‍ കഴിയുന്നതായാണു സൂചന. സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിന്റെയും കുറ്റപത്രത്തിന്റെയും അടിസ്ഥാനത്തില്‍ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഇഡി ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



Next Story

RELATED STORIES

Share it