Sub Lead

സ്റ്റാച്യു ഓഫ് യൂനിറ്റി ഒഎല്‍എക്‌സില്‍ 'വില്‍പ്പനയ്ക്ക്'; ഗുജറാത്ത് പോലിസ് അന്വേഷണം തുടങ്ങി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ എന്ന പേരിലാണ് സ്റ്റാച്യൂ ഓഫ് യൂനിറ്റിയെ ഓണ്‍ലൈന്‍ കമ്പോളമായ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ചത്. വ്യാജ അക്കൗണ്ടില്‍ നിന്ന് പ്രത്യക്ഷപ്പെട്ട പരസ്യം പിന്നീട് നീക്കം ചെയ്തു.

സ്റ്റാച്യു ഓഫ് യൂനിറ്റി ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്; ഗുജറാത്ത് പോലിസ് അന്വേഷണം തുടങ്ങി
X

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂനിറ്റി (സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ) ഒഎല്‍എക്‌സില്‍ 'വില്‍പ്പനയ്ക്ക്' വച്ച സംഭത്തില്‍ ഗുജറാത്ത് പോലിസ് അന്വേഷണം തുടങ്ങി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ എന്ന പേരിലാണ് സ്റ്റാച്യൂ ഓഫ് യൂനിറ്റിയെ ഓണ്‍ലൈന്‍ കമ്പോളമായ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ചത്. വ്യാജ അക്കൗണ്ടില്‍ നിന്ന് പ്രത്യക്ഷപ്പെട്ട പരസ്യം പിന്നീട് നീക്കം ചെയ്തു.

30,000 കോടിയാണ് പ്രതിമയ്ക്ക് വിലയിട്ടത്. കൊറോണ പ്രതിരോധത്തിന് ആശുപത്രികള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വേണ്ടിയുള്ള പണം ലഭ്യമാക്കാനാണ് പ്രതിമ വില്‍ക്കുന്നതെന്നും ഇത് അടിയന്തര ആവശ്യമാണെന്നും കാണിച്ചായിരുന്നു പരസ്യം. പ്രാദേശിക ദിനപത്രം ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയതോടെയാണ് ഇത് സ്റ്റാച്യു ഓഫ് യൂനിറ്റി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകായായിരുന്നു.

അജ്ഞാതന്‍ സര്‍ക്കാരിനെ ഇകഴ്ത്താന്‍ ലക്ഷ്യമിട്ട് സ്റ്റാച്യൂ ഓഫ് യൂണിറ്റി ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ചെന്നാണ് പരാതി. ഓണ്‍ലൈന്‍ കമ്പോളമായ ഒഎല്‍എക്‌സ്, അതില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ പരിശോധിച്ച് ശരിവയ്ക്കാത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി അധികൃതൃതര്‍ കുറ്റപ്പെടുത്തുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, വ്യാജ രേഖ ചമക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട ഐപിസി 505, 417, 469 വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് അന്വേഷണം ആരംഭിച്ചതായി പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ സ്മാരകമായി ഗുജറാത്തിലെ കേവദിയ കോളനിയില്‍ നിര്‍മിച്ച സ്റ്റാച്യൂ ഓഫ് യൂനിറ്റിയും പരിസരവും കൊറോണ രോഗബാധയെത്തുടര്‍ന്ന് മാര്‍ച്ച് 17 മുതല്‍ അടച്ചിട്ടിരിക്കുയാണ്.

Next Story

RELATED STORIES

Share it