സംസ്ഥാന റവന്യൂ കായികോത്സവം: ക്രിക്കറ്റ് കിരീടം മലപ്പുറം ജില്ലയ്ക്ക്

തൃശൂര്‍: സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തില്‍ വിജയം മലപ്പുറം ജില്ലയ്ക്ക്. ഫൈനല്‍ മത്സരത്തില്‍ പാലക്കാടിനെ പരാജയപ്പെടുത്തിയാണ് മലപ്പുറം വിജയികളായത്. മത്സരത്തില്‍ ടോസ് നേടിയ പാലക്കാട് ടീം മലപ്പുറം ജില്ലയെ ബാറ്റിങിനയച്ച് 37/6 എന്ന സ്‌കോറില്‍ തളച്ചുവെങ്കിലും മലപ്പുറം ജില്ലയുടെ ബോളിങില്‍ പാലക്കാട് ജില്ലയ്ക്ക് 7 ഓവറില്‍ 38 റണ്‍സ് എന്ന വിജയലക്ഷ്യം കാണാതെ 33 റണ്‍സില്‍ ഓള്‍ ഔട്ടായി ടൂര്‍ണ്ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയെടുക്കാനാണ് സാധിച്ചത്.
കൊല്ലം ജില്ല മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി എത്തിയ 14 ടീമുകളും ഒരു ഹെഡ് കോട്ടേഴ്‌സ് ടീമും അടങ്ങുന്ന 15 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. അരണാട്ടുകര നേതാജി ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങള്‍ ബിമല്‍ പി മഹേഷ്, സഞ്ജയ് ശ്രീകുമാര്‍, അഖില്‍ പി, അതുല്‍ ബാബു എന്നിവരാണ് നിയന്ത്രിച്ചത്. വിജയിച്ച ടീം അംഗങ്ങള്‍ക്കുള്ള സമ്മാനവിതരണം എഡിഎം റെജി പി ജോസഫ് നിര്‍വഹിച്ചു. തഹസില്‍ദാര്‍ ടി ജയശ്രീ, സ്‌പോര്‍ട്‌സ് ഓഫീസര്‍ സൈമണ്‍ എം വി എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT