Sub Lead

സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രാലയം

അന്താരാഷ്ട്ര തലത്തില്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡിയിലിരിക്കെയുണ്ടായ മരണത്തില്‍ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് പ്രസ്താവന

സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രാലയം
X

ന്യൂഡൽഹി: സ്റ്റാന്‍ സാമിയുടെ അറസ്റ്റിനെ ന്യായീകരിച്ച് വിദേശ കാര്യമന്ത്രാലത്തിന്റെ പ്രസ്താവന. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റും തുടര്‍നടപടികളും നിയമപ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗുരുതര സ്വഭാവമുള്ള കുറ്റമാണ് സ്റ്റാന്‍ സ്വാമി ചെയ്തതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.

അതേസമയം അന്താരാഷ്ട്ര തലത്തില്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡിയിലിരിക്കെയുണ്ടായ മരണത്തില്‍ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് പ്രസ്താവന. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് നിയമപ്രകാരമായിരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ന്യായികരിച്ചത്.

ദേശീയ അന്വേഷണ ഏജന്‍സി നിയമപ്രകാരം എല്ലാ നടപടിക്രമങ്ങളും അനുസരിച്ച് മാത്രമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതെന്നും, ഗുരുതര സ്വഭാവമുള്ള കുറ്റങ്ങള്‍ ചെയ്തതുകൊണ്ടാണ് കോടതികള്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ നിരസിച്ചതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കാന്‍ രാജ്യത്ത് കമ്മീഷനുകളുണ്ടെന്നും. എല്ലാ പൗരന്‍മാര്‍ക്കും മനുഷ്യാവകാശം ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രാലം പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ സ്റ്റാന്‍ സ്വാമിയുടെ കാസ്റ്റഡി മരണത്തില്‍ യുഎന്‍ മനുഷ്യാവകാശ ഘടകമടക്കം നടുക്കം രേഖപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it