- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിക്ക് ഇന്ന് ഉജ്ജ്വല റാലിയോടെ സമാപനം

കണ്ണൂര്‍: 'നമ്മള്‍ ഇന്ത്യന്‍ ജനത' എന്ന പ്രമേയത്തില്‍ ആറു ദിവസമായി കണ്ണൂരില്‍ നടന്നുവരുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനം ഇന്ന് സമാപിക്കും. വൈകീട്ട് മൂന്നിന് 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന റാലിയും തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും.
കണ്ണൂര്‍ പ്രഭാത് ജങ്ഷനില്‍ നിന്നരംഭിച്ച് ജവഹര്‍ സ്‌റ്റേഡിയത്തിലാണ് റാലി സമാപിക്കുക. കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ല്യാര്‍ അധ്യക്ഷത വഹിക്കും. 27 മുതല്‍ ആരംഭിച്ച രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന സംഘടന ക്യാമ്പിനും ഇന്ന് സമാപനമാവും.
സമ്മേളന ഭാഗമായി കണ്ണൂര്‍ പോലിസ് മൈതാനിയില്‍ നടക്കുന്ന പുസ്തകലോകം പുസ്തകോത്സവത്തില്‍ ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും സന്ദര്‍ശനം നടത്തുന്നത്. എജുസൈന്‍ എന്ന ശീര്‍ഷകത്തിലുള്ള കരിയര്‍ എക്‌സ്‌പോയും ശ്രദ്ധേയമയിരുന്നു. കരിയര്‍ വിഭാഗമായ വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(വെഫി)യുടെ നേതൃത്വത്തിലാണ് എജുസൈന്‍ കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചത്. വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ, നിയമപഠനം, മെഡിക്കല്‍, എഞ്ചിനീയറിങ്, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, വിദേശ യൂനിവേഴ്‌സിറ്റികള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഷോര്‍ട്ട് ടേം കോഴ്‌സുകള്‍, അപ്‌സ്‌കില്ലിങ് തുടങ്ങിയ എണ്‍പതോളം മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന നൂറോളം സ്റ്റാളുകള്‍ എജുസൈനില്‍ സംവിധാനിച്ചിട്ടുണ്ട്. 250 ല്‍ അധികം കരിയര്‍ മെന്റര്‍മാരുടെ സേവനം, 25ലധികം കേന്ദ്ര സര്‍വകലാശാല പ്രതിനിധികള്‍, 15ലധികം അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ കരിയര്‍ എക്‌സപോയുടെ ഭാഗമായി. സമ്മേളനത്തിന്റെ ഭാഗമായ വിദ്യാര്‍ത്ഥി സമ്മേളനം, സാംസ്‌കാരിക പരിപാടികള്‍, അഭിമുഖം, സംവാദം, ചരിത്രപ്രദര്‍ശനം, ഓപണ്‍ ഫോറം, പ്രഭാഷണങ്ങള്‍ സംഘടന ക്യാമ്പ് അടക്കമുള്ള വിവിധ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. വിവിധ മേഖലകളിലെ പ്രമുഖരായ എഴുത്തുകാര്‍ ഇതിനകം തന്നെ സമ്മേളനത്തിന്റെ ഭാഗമായി. മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ വ്യത്യസ്ത ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















