Sub Lead

ഖുര്‍ആനും ഹിജാബും വിതരണം ചെയ്തു; മൂന്ന് സ്ത്രീകളെ ശ്രീനഗര്‍ പോലിസ് കസ്റ്റഡിയിലെടുത്തു

ഖുര്‍ആനും ഹിജാബും വിതരണം ചെയ്തു; മൂന്ന് സ്ത്രീകളെ ശ്രീനഗര്‍ പോലിസ് കസ്റ്റഡിയിലെടുത്തു
X

ശ്രീനഗര്‍: പൊതുപരിപാടിയില്‍ ഖുര്‍ആനും ഹിജാബും വിതരണം ചെയ്ത മൂന്ന് സ്ത്രീകളെ ശ്രീനഗര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗറിലെ രാജ്ബാഗ് ഏരിയയില്‍ ആണ് സംഭവം. വിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി യുവതികള്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ഖുര്‍ആനും ഹിജാബും വിതരണം ചെയ്തത്. പരിപാടി പോലിസ് അലങ്കോലപ്പെടുത്തിയതായും മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്തതായുമാണ് റിപ്പോര്‍ട്ട്. പിന്നീട് ഇവരെ ചോദ്യം ചെയ്തു വിട്ടയച്ചു.പോലിസിന്റെ നടപടിയെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവും പുല്‍വാമയില്‍ നിന്നുള്ള നിയമസഭാ (എംഎല്‍എ) അംഗവുമായ വഹീദ് പാര, അപലപിച്ചു. ജമാഅത്തെ ഇസ്ലാമി സംഘടനയുടെ പ്രത്യയശാസ്ത്രവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 600-ലധികം മതഗ്രന്ഥങ്ങള്‍ അടുത്തിടെ അധികൃതര്‍ കണ്ടുകെട്ടിയിരുന്നു.




Next Story

RELATED STORIES

Share it