ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍; ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു
ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലിസ് പറഞ്ഞു. സമ്മാന്‍തുറൈയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലിസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു.

കൊളംബോ: കിഴക്കന്‍ ശ്രീലങ്കയില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിനിടെ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലിസ് പറഞ്ഞു. സമ്മാന്‍തുറൈയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലിസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു.
സായുധര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതായി പോലിസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സൈന്യം എത്തിയത്. തുടര്‍ന്ന് വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ സായുധര്‍ സ്‌ഫോടനം നടത്തിയതായും റിപോര്‍ട്ടുണ്ട്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിനിടെ ഒരു സിവിലിയന്‍ കൊല്ലപ്പെട്ടതായി നേരത്തേ സൈന്യം അറിയിച്ചിരുന്നു. ഇവിടെ കൂടുതല്‍ വീടുകളില്‍ പരിശോധന നടക്കുകയാണ്. ഇവിടെ നടത്തിയ പരിശോധനയില്‍ ബെല്‍റ്റ് ബോംബുകള്‍, ഡിറ്റൊണേററ്റുകള്‍. ഐഎസ് പതാക തുടങ്ങിയവ കണ്ടെത്തിയതായി സൈന്യം അറിയിച്ചു.
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT