പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു, അത് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്: ശ്രീകാന്ത് വെട്ടിയാർ
ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിര്‍ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോര്‍ട്ടും എനിക്കില്ല.

ആലപ്പുഴ: തനിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രതികരണവുമായി യു ട്യൂബര്‍ ശ്രീകാന്ത് വെട്ടിയാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീകാന്തിന്റെ പ്രതികരണം. ഒരു പെണ്‍കുട്ടി തനിക്കെതിരേ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്കു പോലും അറിയില്ലെന്നും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുകയെന്നും ശ്രീകാന്ത് ചോദിക്കുന്നു.
ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിര്‍ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോര്‍ട്ടും എനിക്കില്ല. അതിനാല്‍ ഞാന്‍ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട. നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാന്‍ സംസാരിക്കാം- ശ്രീകാന്ത് കുറിപ്പില്‍ പറയുന്നു.
ശ്രീകാന്ത് വെട്ടിയാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി.
സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുക..
അതുകൊണ്ട് എനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങള്‍ അറിയും. ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരിപ്പോരാനുള്ള സാമ്പത്തികശേഷിയോ, പിടിപാടോ എനിക്കില്ല. എതിര്‍ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോര്‍ട്ടും എനിക്കില്ല. അതിനാല്‍ ഞാന്‍ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട
നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാന്‍ സംസാരിക്കാം..
ആള്‍ക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടര്‍ന്നുകൊള്ളുക. കമന്റ് ബോക്‌സ് ഓഫ് ചെയ്തിടില്ല. ഓരോരുത്തര്‍ക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..
RELATED STORIES
കേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMTസഞ്ജീവ് ഭട്ടിന്റെ ഹരജികള്‍ സുപ്രിംകോടതി തള്ളി; തുടര്‍ച്ചയായി...
3 Oct 2023 11:21 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMT