Sub Lead

കണ്ണൂർ യൂനിവേഴ്സിറ്റി: സിലബസിൽ പോരായ്മകളുണ്ടെന്ന് വിദഗ്ധ സമിതി; ചില ഭാഗങ്ങൾ ഒഴിവാക്കി

ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾക്ക് പ്രാമുഖ്യം നൽകി തയ്യാറാക്കിയ ആദ്യ സിലബസിൽ മാറ്റം വേണമെന്നാണ് നിർദേശം.

കണ്ണൂർ യൂനിവേഴ്സിറ്റി: സിലബസിൽ പോരായ്മകളുണ്ടെന്ന് വിദഗ്ധ സമിതി; ചില ഭാഗങ്ങൾ ഒഴിവാക്കി
X

കണ്ണൂർ: സർവകലാശാലയിലെ വിവാദമായ പിജി സിലബസിൽ പോരായ്മകളുണ്ടെന്ന് വിദഗ്ധ സമിതി. സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടോ എന്ന് പഠിക്കാൻ നിയോഗിച്ച പ്രത്യേക സമിതി വൈസ് ചാൻസലർക്ക് റിപോർട്ട് സമർപ്പിച്ചു.

ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾക്ക് പ്രാമുഖ്യം നൽകി തയ്യാറാക്കിയ ആദ്യ സിലബസിൽ മാറ്റം വേണമെന്നാണ് നിർദേശം. സിലബസിലെ ചിലഭാഗങ്ങൾ ഒഴിവാക്കിയും, ഉൾപെടുത്താതെ പോയ വിഷയങ്ങൾ കൂട്ടിച്ചേർത്തുമാണ് റിപോർട്ട്. പുതിയ റിപോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് വൈസ് ചാൻസലർ പ്രതികരിച്ചത്. കേരള, കാലിക്കറ്റ് യൂനിവേഴ്സിറ്റികളിലെ പൊളിറ്റിക്കൽ സയൻസ് മേധാവിമാരായിരുന്ന യു പവിത്രൻ, ജെ പ്രഭാഷ് എന്നിവരാണ് റിപോർട്ട് നൽകിയത്.

കണ്ണൂർ സർവ്വകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസിലാണ് സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയത്. കടുത്ത വർഗീയ പരാമർശങ്ങളുള്ള കൃതികൾ സിലബസിൽ ചേർത്തോടെ വ്യാപക പ്രതിഷേധം ഉയർന്നു. സർവകലാശാല പിജി സിലബസിൽ സവർക്കറുടേയും ഗോൾവാൾക്കറുടേയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് കാവിവത്കരണമാണെന്ന വാദം ശക്തമായിരുന്നു.

ഇത് തള്ളി, സിലബസിനെ പിന്തുണച്ച് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അടക്കം രംഗത്തെത്തി. ഒടുവിൽ പ്രതിഷേധം ശക്തമായതോടെയാണ് സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടോ എന്ന് പഠിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചത്.

Next Story

RELATED STORIES

Share it