Sub Lead

കൊച്ചി കോര്‍പറേഷന്‍ മുന്‍ വനിതാ കൗണ്‍സിലറെ കുത്തി മകന്‍

കൊച്ചി കോര്‍പറേഷന്‍ മുന്‍ വനിതാ കൗണ്‍സിലറെ കുത്തി മകന്‍
X

കൊച്ചി: കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. മകന്‍ ജെസിന്‍ (23) ആണ് ഇവരെ കുത്തിപ്പരിക്കേല്‍പിച്ചത്. ജെസിന്‍ പണം ചോദിച്ചപ്പോള്‍ ഗ്രേസി നല്‍കാത്തതാണ് പ്രശ്‌നത്തിന് കാരണമായത്. ഗ്രേസി നിലവില്‍ കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോട് കൂടിയാണ് സംഭവം. ലിസി ആശുപത്രിക്ക് സമീപം കട നടത്തുകയാണ് ഗ്രേസി ജോസഫ്. ഇവിടെയെത്തിയ ജെസിന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ തരില്ലെന്ന് ഗ്രേസി പറഞ്ഞതോടെ കടയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. തടയാന്‍ എത്തിയ ഗ്രേസി ജോസഫിന്റെ ഭര്‍ത്താവിനും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിന് പിന്നാലെ ജെസിന്‍ ഒളിവിലാണ്. നോര്‍ത്ത് പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it