Sub Lead

ആദിവാസികൾക്ക് നേരെയുണ്ടായ സൈന്യത്തിന്റെ വെടിവെപ്പിന് പിന്നാലെ ബേല ഭാട്ടിയയും ജീൻ ദ്രെസും കസ്റ്റഡിയിൽ

ബിജാപൂർ ഭരണകൂടം ഇന്നലെ രാത്രി മുതൽ സർക്യൂട്ട് ഹൗസിൽ ഇരുവരേയും തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഛത്തിസ്​ഗഢ് പിയുസിഎൽ പ്രസ്താവനയിൽ അറിയിച്ചു

ആദിവാസികൾക്ക് നേരെയുണ്ടായ സൈന്യത്തിന്റെ വെടിവെപ്പിന് പിന്നാലെ ബേല ഭാട്ടിയയും ജീൻ ദ്രെസും കസ്റ്റഡിയിൽ
X

ബസ്തർ: ആദിവാസികൾക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്ന് ആദിവാസികൾ ബസ്തറിൽ കൊല്ലപ്പെട്ടതിന് പിന്നാലെ സാമൂഹിക പ്രവർത്തകരായ ബേല ഭാട്ടിയയും ജീൻ ദ്രെസും കസ്റ്റഡിയിൽ. ബിജാപൂർ ഭരണകൂടം ഇന്നലെ രാത്രി മുതൽ സർക്യൂട്ട് ഹൗസിൽ ഇരുവരേയും തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഛത്തിസ്​ഗഢ് പിയുസിഎൽ പ്രസ്താവനയിൽ അറിയിച്ചു. മേഖലയിൽ സ്ഥാപിക്കുന്ന പോലിസ് ക്യാംപിനെതിരെയായിരുന്നു ആദിവാസി പ്രതിഷേധം.

വെടിവെപ്പ് നടന്ന പ്രദേശം സന്ദർശിച്ച് വസ്തുതാന്വേഷണത്തിന് ബേല ഭാട്ടിയയും ജീൻ ദ്രെസും അടക്കമുള്ളവർ നേതൃത്വം നൽ‌കിയിരുന്നു. ഈ സംഘത്തെ പ്രദേശത്തേക്ക് കടത്തിവിടാതെ പോലിസ് തടയുകയായിരുന്നു. സർവ് ആദിവാസി സമാജിന്റെ മറ്റൊരു സംഘവും ഈ പ്രദേശം സന്ദർശിക്കുന്നതിന് ശ്രമിച്ചെങ്കിലും അവരേയും തടഞ്ഞു.

പ്രദേശം സന്ദർശിച്ച് വസ്തുതാന്വേഷണം നടത്തുവാൻ ആർക്കും അവകാശമുണ്ട്. അഭിഭാഷകരേയും സാമൂഹിക പ്രവർത്തകരേയും തടയുന്നത് പോലിസിനും ഭരണകൂടത്തിനും എന്തോ മറച്ചുവയ്ക്കാനുള്ളതുകൊണ്ടാണെന്ന് പിയുസിഎൽ പ്രസ്താവനയിലൂടെ ആരോപിച്ചു.

Next Story

RELATED STORIES

Share it