Sub Lead

''ഫലസ്തീന്‍ രാഷ്ട്രത്തിന് പകരമായി ബന്ധമുണ്ടാക്കേണ്ട; മരുഭൂമിയില്‍ ഒട്ടകസവാരി തുടരുക'': സൗദി അറേബ്യയെ പരിഹസിച്ച് ഇസ്രായേലി മന്ത്രി

ഫലസ്തീന്‍ രാഷ്ട്രത്തിന് പകരമായി ബന്ധമുണ്ടാക്കേണ്ട; മരുഭൂമിയില്‍ ഒട്ടകസവാരി തുടരുക: സൗദി അറേബ്യയെ പരിഹസിച്ച് ഇസ്രായേലി മന്ത്രി
X

യഫ(തെല്‍അവീവ്): ഫലസ്തീന്‍ രാഷ്ട്ര വിഷയത്തില്‍ സൗദി അറേബ്യയെ പരിഹസിച്ച് ഇസ്രായേലി ധനകാര്യമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. എബ്രഹാം കരാറിന്റെ ഭാഗമായി ഇസ്രായേലുമായി ബന്ധമുണ്ടാക്കുമ്പോള്‍ ഫലസ്തീന്‍ രാഷ്ട്രം പ്രതീക്ഷിക്കരുതെന്നും അങ്ങനെയുണ്ടെങ്കില്‍ സൗദി അറേബ്യയിലെ മരുഭൂമിയില്‍ ഒട്ടകസവാരി തുടരൂയെന്നും സ്‌മോട്രിച്ച് പരിഹസിച്ചു. വിഷയത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ മന്ത്രി പ്രസ്താവന പിന്‍വലിച്ചു. '' സൗദി അറേബ്യയെക്കുറിച്ചുള്ള എന്റെ അഭിപ്രായം തികച്ചും അനുചിതമായിരുന്നു, അത് ഉണ്ടാക്കിയ അപമാനത്തിന് ഞാന്‍ ക്ഷമ ചോദിക്കുന്നു.''-സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സ്‌മോട്രിച്ച് പറഞ്ഞു.

Next Story

RELATED STORIES

Share it