Sub Lead

ബ്രണ്ണന്‍ കോളജില്‍ ആയുധങ്ങളുമായി ആറംഗ ആര്‍എസ്എസ് സംഘം പിടിയില്‍

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസിനെ വിളിച്ചുവരുത്തുകയും കാര്‍ പരിശോധിച്ചപ്പോള്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു

ബ്രണ്ണന്‍ കോളജില്‍ ആയുധങ്ങളുമായി ആറംഗ ആര്‍എസ്എസ് സംഘം പിടിയില്‍
X

കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ആയുധങ്ങളുമായെത്തിയ ആറംഗ ആര്‍എസ്എസ് സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതികളായ രണ്ടുപേര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയ വിദ്യാര്‍ഥിയുടെ അമ്മാവനും സുഹൃത്തുക്കളുമാണു കാറിലെത്തിയത്. ഇതേത്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസിനെ വിളിച്ചുവരുത്തുകയും കാര്‍ പരിശോധിച്ചപ്പോള്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു. രണ്ട് കത്തികളാണ് കണ്ടെടുത്തത്. പിടിയിലായവരില്‍ രണ്ടുപേര്‍ കൊലക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരാണെന്നും പോലിസ് അറിയിച്ചു.



Next Story

RELATED STORIES

Share it