- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആറംഗ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ചു; മൃതദേഹങ്ങള്‍ പുതപ്പിട്ടു മൂടിയ നിലയില്‍
BY BSR11 Nov 2020 5:56 PM GMT

X
BSR11 Nov 2020 5:56 PM GMT
ഭുവനേശ്വര്‍: ഒഡീഷയിലെ ബൊളാംഗീര്‍ ജില്ലയിലെ ഒരു വീട്ടില്‍ ആറംഗ കുടുംബത്തെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ മൃതദേഹങ്ങള്‍ തറയില്‍ പുതപ്പ് കൊണ്ട് പൊതിഞ്ഞ നിലയിലാണു കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ബൊളാംഗീര്‍ ജില്ലയിലെ പട്നാഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ സന്‍രപദ ഗ്രാമത്തിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുലു ജാനി(50), ഭാര്യ ജ്യോതി(48), രണ്ട് പെണ്‍മക്കളായ സരിത, ശ്രേയ, രണ്ട് ആണ്‍മക്കളായ ഭീഷ്മ, സഞ്ജീവ് എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന്റെ വാതില്‍ അടഞ്ഞുകിടക്കുന്നത് അയല്‍ക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. അയല്‍വാസികള്‍ ജനലിലൂടെ നോക്കിയപ്പോഴാണ് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുലു ജാനിയും കുടുംബവും വീടിന്റെ തറയില്‍ കിടക്കുന്നതായാണു കണ്ടത്. മൃതദേഹങ്ങളെല്ലാം പുതപ്പ് കൊണ്ട് പൊതിഞ്ഞിരുന്നു. ഉടന്‍ അയല്‍വാസികള്‍ പോലിസിനെ അറിയിച്ചു. പോലിസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ 10 വര്‍ഷമായി ബുലു ജാനിയുടെ കുടുംബം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും തേന്‍ ശേഖരിച്ച് വില്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എഎസ്പി ടീമിനെ നയിക്കുമെന്നും ബൊളാംഗീര്‍ എസ്പി സന്ദീപ് സമ്പത്ത് പറഞ്ഞു. മൃതദേഹങ്ങളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളില്‍ നിന്ന് പരിക്കേറ്റ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ ഇത് കൊലപാതക കേസാണെന്ന് സംശയിക്കുന്നതായും എല്ലാവിധത്തിലും അന്വേഷിക്കുന്നുണ്ടെന്നും സമ്പത്ത് പറഞ്ഞു.
Six members of family found dead, bodies wrapped in blanket at home in Odisha's Bolangir
Next Story
RELATED STORIES
ആര്എസ്എസിനെതിരായ കാര്ട്ടൂണ്; കാര്ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യയുടെ...
8 July 2025 8:58 AM GMTഗവര്ണര് രാജേന്ദ്ര ആര്ലേക്കര്ക്കെതിരേ എസ്എഫ്ഐ പ്രതിഷേധം;...
8 July 2025 8:14 AM GMTകോന്നി പാറമട അപകടം; രക്ഷാപ്രവര്ത്തനം താല്ക്കാലികമായി നിര്ത്തിവച്ചു
8 July 2025 7:31 AM GMTപുടിന് പുറത്താക്കിയതിന് മണിക്കൂറുകള്ക്ക് ശേഷം റഷ്യന് ഗതാഗത...
8 July 2025 7:25 AM GMTപരസ്യമായി മാപ്പ് പറഞ്ഞ് നടന് ഷൈന് ടോം ചാക്കോ
8 July 2025 7:11 AM GMTസംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് ഇടത്തരം മഴയ്ക്ക് സാധ്യത
8 July 2025 6:58 AM GMT