Sub Lead

'എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പ്രവേശന പരീക്ഷ നടത്തും; കുട്ടികള്‍ തോറ്റാല്‍ ഉത്തരവാദി അധ്യാപകര്‍'': മന്ത്രി ശിവന്‍കുട്ടി

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പ്രവേശന പരീക്ഷ നടത്തും; കുട്ടികള്‍ തോറ്റാല്‍ ഉത്തരവാദി അധ്യാപകര്‍: മന്ത്രി ശിവന്‍കുട്ടി
X

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കാനുള്ള അധികാരം മാനേജ്‌മെന്റുകള്‍ക്ക് ആണെങ്കിലും നിയമനത്തിനു മുന്‍പ് പ്രവേശന പരീക്ഷ നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ക്ക് പ്രമോഷനുമായി ബന്ധപ്പെട്ട് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് വേണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ടെന്നും അധ്യാപക അവാര്‍ഡ് വിതരണം ചെയ്ത് മന്ത്രി പറഞ്ഞു. ഇപ്പോള്‍ അത് പ്രിന്‍സിപ്പലിനും പ്രധാനാധ്യാപകനും മാത്രമാണുള്ളത്. ഇക്കാര്യം അധ്യാപക സംഘടനകളുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളും. അധ്യാപക യോഗ്യതയ്ക്കുള്ള പരീക്ഷ എഴുതി യോഗ്യത നേടുന്നതില്‍ ഉദാസീനത കാണിക്കുകയോ പരീക്ഷ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നത് മാന്യതയ്ക്ക് യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.

ഒരു സ്‌കൂളിന്റെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ആദ്യ ഉത്തരവാദി സ്‌കൂളിലെ പ്രിന്‍സിപ്പലും, എച്ച്എമ്മും അടക്കമുള്ള അധ്യാപക ലോകമാണ്. ചില പ്രഥമാധ്യാപകര്‍ സ്‌കൂളിലെ ചുമതല ഏറ്റെടുക്കുമ്പോള്‍ ആ സ്‌കൂള്‍ നല്ലവണ്ണം പുരോഗമിക്കുന്നു. എന്നാല്‍ ചില അധ്യാപകര്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ ആ സ്‌കൂളില്‍ നാശം തുടങ്ങുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഓരോ വിദ്യാര്‍ഥിയുടെയും ഭാവിയാണ് ഓരോ അധ്യാപകന്റെയും കൈകളില്‍ ഏല്‍പ്പിക്കുന്നത്. ആ വിദ്യാര്‍ഥിയെ വളര്‍ത്തിക്കൊണ്ടു വരാന്‍ അധ്യാപകന് ഉത്തരവാദിത്തമുണ്ട്. ഓരോ ക്ലാസിലെയും കുട്ടികള്‍ ഒരു പ്രത്യേക വിഷയത്തിന് തോറ്റാല്‍ അതിന് ആദ്യം മറുപടി പറയേണ്ടത് ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകനാണെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it