Sub Lead

ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷാചുമതല ഇനി എസ്‌ഐഎസ്എഫിന്

ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷാചുമതല ഇനി എസ്‌ഐഎസ്എഫിന്
X

കൊച്ചി: ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ പൂര്‍ണമായും സ്‌റ്റേറ്റ് ഇന്‍ഡ്രസിട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് കൈമാറി ഉത്തരവിറങ്ങി. ഇതോടെ കേരള ഹൈക്കോടതിയിലും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ലോക്കല്‍ പോലിസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മറ്റ് സേനാ വിഭാഗങ്ങളെ പിന്‍വലിക്കും.

ലോക്കല്‍ പോലിസ്, ഐആര്‍ബറ്റാലിയന്‍, ആര്‍ആര്‍എഫ് എന്നിങ്ങനെ നിരവധി സേനാവിഭാഗങ്ങളെയാണ് ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. സുരക്ഷ ഒറ്റകുടക്കീഴില്‍ കൊണ്ടുവരണമെന്നുള്ള ഡിജിപിയുടെ ശുപാര്‍ശയിലാണ് ഈ നടപടി. ഇതിനായി എസ്‌ഐഎസ്എഫിന്റെ 195 തസ്തികള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Next Story

RELATED STORIES

Share it