Sub Lead

ഏക സിവില്‍ കോഡ്: സിപിഎം സെമിനാറില്‍ പങ്കെടുക്കും; സമസ്ത

ഏക സിവില്‍ കോഡ്: സിപിഎം സെമിനാറില്‍ പങ്കെടുക്കും; സമസ്ത
X

കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മുമായി സഹകരിക്കുമെന്നും സമസ്ത വ്യക്തമാക്കി. സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നു സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. വിഷയം ചര്‍ച്ചയാകവേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരിട്ടു നിവേദനം നല്‍കാനും സമസ്ത തീരുമാനിച്ചു. മറുപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

സിവില്‍ കോഡ് വിഷയത്തില്‍ കോഴിക്കോട്ടു നടത്തിയ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചിട്ടുണ്ട്. മുസലിം ലീഗുമായും കോണ്‍ഗ്രസുമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. ഏക സിവില്‍ കോഡ് വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പലതരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത്തരം പരിപാടികളില്‍ സഹകരിക്കാനാണു തീരുമാനം'' ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശദീകരിച്ചു.





Next Story

RELATED STORIES

Share it