Sub Lead

സില്‍വര്‍ ലൈന്‍: സംസ്ഥാന സര്‍ക്കാരിനു ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ ഹൈക്കോടതിയില്‍

ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന ഹരജിയിലാണ് റെയില്‍വേ നിലപാട് വ്യക്തമാക്കിയത്.

സില്‍വര്‍ ലൈന്‍: സംസ്ഥാന സര്‍ക്കാരിനു ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ ഹൈക്കോടതിയില്‍
X

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ റെയില്‍വേയും കേന്ദ്ര സര്‍ക്കാരും കെ റെയിലിനൊപ്പം. ഭൂമി ഏറ്റെടുക്കുന്നതിനും സാമൂഹികാഘാത പഠനം നടത്താനും തങ്ങളുടെ അനുമതി വേണ്ടന്നു റെയില്‍വേ ഹൈക്കോടതിയെ അറിയിച്ചു.

ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന ഹരജിയിലാണ് റെയില്‍വേ നിലപാട് വ്യക്തമാക്കിയത്. പദ്ധതിക്കു തത്വത്തില്‍ അനുമതിയുണ്ടന്നും കെ റെയില്‍ റെയില്‍വേയും സംസ്ഥാനവും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണെന്നും റെയില്‍വേ വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ കേന്ദ്ര പദ്ധതിയാണന്നും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും ചുണ്ടിക്കാട്ടി കോട്ടയം ജില്ലക്കാരായ ഏഴ് ഭൂഉടമകള്‍ സമര്‍പ്പിച്ച ഹരജികളാണ് ജസ്റ്റിസ് എന്‍ നഗരേഷ് പരിഗണിച്ചത്. കേസ് വിധി പറയാനായി മാറ്റി.

പദ്ധതിയുടെ സര്‍വേ പൂര്‍ത്തിയാകും മുമ്പ് 1221 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ സാഹചര്യം വിശദീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടികളും സാമൂഹികാഘാത പഠനവും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, പെരുമ്പായിക്കാട് വില്ലേജുകളിലെ മൂന്ന് സ്ഥലമുടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെയും റെയിൽവേ ബോർഡിൻ്റെയും അനുമതി ലഭിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്ന് നേരത്തെ മറ്റൊരു ഹരജിയിൽ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സർവേയടക്കം ഇപ്പോൾ നടക്കുന്നത് പ്രാരംഭ പ്രവർത്തങ്ങൾ മാത്രമാണന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അന്തിമ അനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കില്ലെന്ന് കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചെന്ന് ചൂണ്ടാക്കാട്ടി കോട്ടയം മുളകുളം പെരുവ സ്വദേശി എം ടി തോമസ് സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.

പദ്ധതിക്ക് തത്വത്തിൽ അനുമതിയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. പദ്ധതിക്ക് പണം കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

Next Story

RELATED STORIES

Share it