ഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തും

കൊലക്ക് ശേഷം കോഴിക്കോട് മാനാഞ്ചിറയില്‍നിന്നാണ് ഒരു ട്രോളി ബാഗ് വാങ്ങിയതെന്നും പോലിസ് പറഞ്ഞു. എന്നാല്‍, ഒരു ബാഗില്‍ മൃതദേഹം കയറുന്നില്ലെന്ന് കണ്ടപ്പോള്‍ പിറ്റേദിവസം ഒരു കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി. ശേഷം ബാത്ത് റൂമില്‍വച്ച് മൃതദേഹം കഷ്ണങ്ങളാക്കി രണ്ടു ബാഗിലുമാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി. കൊലപാതകത്തിന് ഉപയോഗിച്ച വസ്തുക്കള്‍ ഒരു സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുകയാണ്. ഹണി ട്രാപ്പിലൂടെ സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യം. ചെന്നൈയില്‍ നിന്ന് അസമിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നും മലപ്പുറം എസ്പി പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 18നാണ് കോഴിക്കോട് ഒളവണ്ണയിലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂര്‍ പി സി പടി സ്വദേശി മേച്ചേരി സിദ്ദീഖിനെ(58) കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് വല്ലപ്പുഴ സ്വദേശി ഷിബിലി(22), പെണ്‍സുഹൃത്ത് ഫര്‍ഹാന(18), ആഷിഖ് എന്നിവരെയാണ് പിടികൂടിയത്.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT