സിദ്ദീഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തണം; യോഗിക്ക് കത്തയച്ച് കെ സി വേണുഗോപാല്‍ എംപി

തിരുവനന്തപുരം: സിദ്ദീഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. യുഎപിഎ ചുമത്തി ജയിലിലടയ്ക്കപ്പെട്ട സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചും മനുഷ്യാവകാശ ലംഘനത്തെ സംബന്ധിച്ചും പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്.
കൊവിഡ് ബാധിതനായി മഥുര മെഡിക്കല്‍ കോളജില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്‍ പ്രമേഹവും ഹൃദയസംബന്ധവുമായ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണ്. ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയില്‍ അങ്ങേയറ്റം മനുഷ്യാവകാശ ലംഘനമാണ് അദ്ദേഹം നേരിടുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും ആശങ്കയിലാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് സിദ്ദീഖ് കാപ്പന് ആവശ്യമായ ചികില്‍സ ഉറപ്പുവരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വേണുഗോപാല്‍ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.
RELATED STORIES
സഞ്ജീവ് ഭട്ടിന്റെ ഹരജികള് സുപ്രിംകോടതി തള്ളി; തുടര്ച്ചയായി...
3 Oct 2023 11:21 AM GMTഅനില്കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില് പാര്ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള് കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്...
3 Oct 2023 9:15 AM GMTഅനില്കുമാറിന്റെ പ്രസ്താവന: മാര്ക്സിസ്റ്റ് പാര്ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്കുമാറിനെ...
3 Oct 2023 7:11 AM GMT