Sub Lead

കൊവിഡ് ഭീതിയില്‍ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു; ഭര്‍ത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിക്കാന്‍ നിര്‍ബന്ധിതയായി വീട്ടമ്മ

ചെരുപ്പ് കുത്തിയായ സദാശിവ് ഹിരാട്ടി (55)യുടെ മൃതദേഹമാണ് ബന്ധുക്കള്‍ സഹായിക്കാന്‍ മുന്നോട്ട് വരാത്തതിനെതുടര്‍ന്ന് ഭാര്യയും മക്കളും ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിക്കാന്‍ നിര്‍ബന്ധിതരായത്.

കൊവിഡ് ഭീതിയില്‍ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു; ഭര്‍ത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിക്കാന്‍ നിര്‍ബന്ധിതയായി വീട്ടമ്മ
X

ബംഗളൂരു: കൊറോണ വൈറസ് ബാധയേല്‍ക്കുമെന്ന ഭയംമൂലം ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ ഭര്‍ത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിതയായി വീട്ടമ്മ.

കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയിലെ അഥാനി പട്ടണത്തിലാണ് നടുക്കമുളവാക്കുന്ന സംഭവം അരങ്ങേറിയത്.ചെരുപ്പ് കുത്തിയായ സദാശിവ് ഹിരാട്ടി (55)യുടെ മൃതദേഹമാണ് ബന്ധുക്കള്‍ സഹായിക്കാന്‍ മുന്നോട്ട് വരാത്തതിനെതുടര്‍ന്ന് ഭാര്യയും മക്കളും ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിക്കാന്‍ നിര്‍ബന്ധിതരായത്.

വൈറസ് ബാധ മൂലമാണ് ഹിരാട്ടി മരിച്ചതെന്ന് അഭ്യൂഹത്തെതുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാനും മറ്റും കുടുംബാംഗങ്ങള്‍ മുന്നോട്ട് വരാതിരുന്ന സാഹചര്യത്തിലാണ് തന്റെ രണ്ട് മക്കളോടൊപ്പം ഭര്‍ത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിക്കാന്‍ നിര്‍ബന്ധിതയായതെന്ന് സ്ത്രീ പറഞ്ഞു.

ചെരുപ്പ് കുത്തിയായ സദാശിവ് ഹിരാട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്നായിരുന്നു അന്ത്യമെന്നാണ് റിപോര്‍ട്ട്. ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു അന്ത്യം. കുടുംബം തിരിച്ചെത്തിയപ്പോള്‍ ഹിരാട്ടിയില്‍നിന്നു പ്രതികരണം ലഭിക്കാത്തതിനെതുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറിയ കുടുംബം ഹിരാട്ടി കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് സഹായത്തിന് ആരെയും ലഭിക്കാത്തതിനെതുടര്‍ന്ന് മൃതദേഹം പൊതിഞ്ഞ് ഉന്തുവണ്ടിയിലേറ്റി ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു.



Next Story

RELATED STORIES

Share it