- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രന്‍; സ്ഥലമിടപാടെന്ന് വിശദീകരണം

ടി ജി നന്ദകുമാറില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍. സ്വന്തം പേരിലുള്ള എട്ട് സെന്റ് വസ്തു വില്‍പനയ്ക്ക് വേണ്ടിയാണ് പണം കൈപ്പറ്റിയത്. വസ്തു രജിസ്റ്റര്‍ ചെയ്ത് വാങ്ങാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ടി ജി നന്ദകുമാര്‍ ചെയ്തില്ലെന്നും ശോഭ ചൂണ്ടിക്കാട്ടി.
തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കാന്‍സര്‍ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം പണമായി തരാമെന്നും പറഞ്ഞു. പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് ഞാന്‍ പറഞ്ഞു. ഈ ഭൂമിയിടപാടിന്റെ അഡ്വാന്‍സായാണ് തുക വാങ്ങിയതെന്നാണ് ശോഭയുടെ വിശദീകരണം. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താന്‍ അഡ്വാന്‍സ് തുക തിരികെ നല്‍കാത്തത്. എന്റെ ഭൂമി ആര്‍ക്കും ഇത് വരെ വിറ്റിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാവ് അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു ടി.ജി. നന്ദകുമാര്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. ശോഭയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിന്റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തൃശൂരില്‍ സ്ഥലം വാങ്ങാനാണ് ശോഭയ്ക്ക് പണം നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. അനില്‍ ആന്റണിയ്‌ക്കെതിരായ ആരോപണത്തില്‍ ചില ചിത്രങ്ങളും നന്ദകുമാറിനെ അനില്‍ ആന്റണി വിളിച്ചെന്ന് അവകാശപ്പെടുന്ന ഫോണ്‍ നമ്പറുകളുമാണ് പുറത്തുവിട്ടത്.
RELATED STORIES
യുവാവിനെ വീട്ടില് കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTമഹാരാഷ്ട്ര സര്ക്കാരിന് തിരിച്ചടി; ദര്ഗ പൊളിക്കുന്നത് തടഞ്ഞ്...
20 May 2025 11:04 AM GMTറെഡ് അലേര്ട്ടുള്ള ജില്ലകളില് ഇന്ന് മുന്നറിയിപ്പ് സൈറണ് മുഴങ്ങും
20 May 2025 10:41 AM GMTദലിത് യുവതിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിയുടെ ഓഫിസും വംശീയ...
20 May 2025 10:23 AM GMTഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ് (വിഡിയോ)
20 May 2025 10:17 AM GMTഫലം തടഞ്ഞുവെയ്ക്കാന് സര്ക്കാരിന് എന്ത് അധികാരം; കുറ്റാരോപിതരായ...
20 May 2025 9:44 AM GMT