Sub Lead

ഷിംജിത വിഡിയോ എഡിറ്റ് ചെയ്തു; ഫോണ്‍ പിടിച്ചെടുക്കാന്‍ പോലിസ്

ഷിംജിത വിഡിയോ എഡിറ്റ് ചെയ്തു; ഫോണ്‍ പിടിച്ചെടുക്കാന്‍ പോലിസ്
X

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. എന്നാല്‍ ബസിലെ തിരക്കിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടര്‍ന്ന് പ്രതി ഷിംജിത മുസ്തഫ ഒളിവില്‍ പോയതായാണു സൂചന. യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പോലിസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോണ്‍ കണ്ടെത്താനാണു ശ്രമം.

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്. കേസ് റജിസ്റ്റര്‍ ചെയ്തയുടന്‍ പൊലീസ് ബസ് ഉടമയെ ബന്ധപ്പെടുകയും ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തിയാണു മെഡിക്കല്‍ കോളജ് പൊലീസ് സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചതും കസ്റ്റഡിയിലെടുത്തും. ഇരുവരും ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങളാണു പരിശോധിച്ചത്. ഇത്തരമൊരു പീഡനം ബസില്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടില്ലെന്ന് കണ്ടക്ടര്‍ രാമകൃഷ്ണനും ഡ്രൈവര്‍ പ്രകാശനും പോലിസിനു മൊഴി നല്‍കി. ബസ് സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റിലും യുവതി പരാതിപ്പെട്ടിരുന്നില്ല. അതേസമയം, വിദേശത്തേക്കു കടക്കാന്‍ സാധ്യതയുള്ളതിനാല്‍ യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it