Sub Lead

ഹമാസിനെ ഭീകരരായി ചിത്രീകരിക്കുന്നത് സയണിസ്റ്റുകളെന്ന് ഹസന്‍; സ്വതന്ത്ര ഫലസ്തീനാണ് കോണ്‍ഗ്രസ് നിലപാടെന്ന് വി ഡി സതീശന്‍

ഹമാസിനെ ഭീകരരായി ചിത്രീകരിക്കുന്നത് സയണിസ്റ്റുകളെന്ന് ഹസന്‍; സ്വതന്ത്ര ഫലസ്തീനാണ് കോണ്‍ഗ്രസ് നിലപാടെന്ന് വി ഡി സതീശന്‍
X
തിരുവനന്തപുരം: മുസ് ലിം ലീഗ് റാലിയില്‍ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂര്‍ എംപിയുടെ പ്രസംഗം വിവാദമായതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരണവുമായി രംഗത്ത്. ഹമാസിനെ ഭീകര സംഘടനയായി ചിത്രീകരിക്കുന്നത് സയണിസ്റ്റുകളാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായ വ്യത്യാസമില്ല. ഹമാസിന്റെ ആക്രമണം പ്രത്യാക്രമണമാണ്. ശശി തരൂര്‍ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരിച്ചതിനാല്‍ ഒന്നും പറയാനില്ലെന്നും ഹസന്‍ പറഞ്ഞു.

സ്വതന്ത്ര ഫലസ്തീന്‍ എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കണ്ണൂരില്‍ പറഞ്ഞു. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണം അപലപനീയമാണ്. കോണ്‍ഗ്രസ് നിലപാട് വര്‍ക്കിങ് കമ്മിറ്റി പ്രഖ്യാപിച്ച നിലപാടില്‍ മാറ്റമില്ല. മുസ് ലിം ലീഗ് റാലിയിലെ പ്രസംഗം സംബന്ധിച്ച് ശശി തരൂര്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it