ശാന്തന്‍പാറ കൊല: മുഖ്യപ്രതിയും കൊല്ലപ്പെട്ടയാളുടെ ഭാര്യയും ആത്മഹത്യയ്ക്കു ശ്രമിച്ചു; കുട്ടി മരിച്ചു

മുംബൈയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്

ശാന്തന്‍പാറ കൊല: മുഖ്യപ്രതിയും കൊല്ലപ്പെട്ടയാളുടെ ഭാര്യയും ആത്മഹത്യയ്ക്കു ശ്രമിച്ചു; കുട്ടി മരിച്ചു

മുംബൈ: ശാന്തന്‍പാറ കൊലക്കേസിലെ മുഖ്യപ്രതി വസീമിനെയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം അകത്തുചെന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തി. ലിജിയുടെ രണ്ടരവയസ്സുള്ള കുട്ടിയെ മരിച്ച നിലയിലും കണ്ടെത്തി. മുംബൈയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ശാന്തന്‍പാറയിലെ റിജോഷിനെ കാണാതായത്. സംശയം തോന്നിയ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റിജോഷിനെ കൊലപ്പെടുത്തി പുത്തടി മഷ്‌റൂം ഹട്ട് റിസോര്‍ട്ടിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനുശേഷം ഭാര്യ ലിജിയെയും റിസോര്‍ട്ട് മാനേജര്‍ വസീമിനെയും കാണാതായിരുന്നു. എന്നാല്‍, കൊലപാതകം നടത്തിയത് താനാണെന്ന് ഏറ്റുപറഞ്ഞ് വസീം കഴിഞ്ഞദിവസം വീഡിയോ സന്ദേശം അയച്ചിരുന്നു.

സംഭവശേഷം എറണാകുളത്ത് പോവുകയാണെന്നു പറഞ്ഞ് ഇറങ്ങിയ റിജോഷ് തിരിച്ചുവന്നില്ലെന്നാണു ഭാര്യ ലിജി പോലിസിനോടു പറഞ്ഞിരുന്നത്. കോഴിക്കോട്ടും തൃശൂരിലുമെത്തിയപ്പോള്‍ റിജോഷ് തന്നെ ഫോണില്‍ വിളിച്ചിരുന്നെന്നും മൊഴി നല്‍കിയിരുന്നു. എന്നാല്‍ മൊഴികള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് ലിജിയെയും വസീമിനെയും കാണാതായത്.
RELATED STORIES

Share it
Top