- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അറസ്റ്റ് തടയണമെന്ന ഷാജന് സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: പി വി ശ്രീനിജന് എംഎല്‍എ നല്കിയ പരാതിയില്‍ അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന് സ്കറിയയുടേതെന്നു വിമര്‍ശിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഹരജി പരിഗണിച്ചത്.
കുന്നത്ത് നാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ എളമക്കര പോലിസാണ് ഷാജനെതിരേ കേസെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയും ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജന് ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയാന്‍ ഉത്തരവിടാത്ത കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് പറഞ്ഞ ഹൈക്കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി. പി വി ശ്രീനിജന് എംഎല്‍എയ്ക്കെതിരേ ചിത്രീകരിച്ച വീഡിയോ ഉള്‍പ്പെടെ പരിശോധിച്ചതിനു ശേഷമേ തീരുമാനമെടുക്കൂ എന്നും കോടതി വ്യക്തമാക്കി.
RELATED STORIES
മഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് ...
30 Jun 2025 5:29 AM GMTദര്‍ഗയില്‍ ആരതി ഉഴിയല്; ന്യൂനപക്ഷ കമ്മീഷന് വിശദീകരണം തേടി
30 Jun 2025 5:18 AM GMTറാവാഡ ചന്ദ്രശേഖര്‍ ഡിജിപി
30 Jun 2025 4:58 AM GMTവെസ്റ്റ് ബാങ്കില്‍ ഇസ്രായേലി സൈനികതാവളത്തിന് മുന്നില്‍ ജൂത...
30 Jun 2025 4:47 AM GMTയുഎസില്‍ രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു; പിന്നില്‍...
30 Jun 2025 3:58 AM GMTഖാംനഇയെ ഉപദ്രവിക്കുന്നവര്‍ മരണത്തിന് അര്‍ഹര്‍: ആയത്തുല്ല നാസെര്‍ മകരേം ...
30 Jun 2025 3:11 AM GMT