Sub Lead

സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി പിന്‍വലിച്ചാലുടന്‍ സമരം അവസാനിപ്പിക്കാം; സുരക്ഷ ഉറപ്പാക്കിയാല്‍ റോഡിന്റെ ഒരു വശം തുറക്കാമെന്നും ശാഹീന്‍ബാഗ് സമരക്കാര്‍

വഴിയടച്ചുള്ള സമരം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് സുപ്രിം കോടതി നിയമിച്ച അഭിഭാഷക സംഘത്തോടാണ് സമരക്കാര്‍ നിലപാട് വ്യക്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും മധ്യസ്ഥ ചര്‍ച്ച സമയവായം കണ്ടെത്താനാകാതെ പിരിഞ്ഞു.

സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി പിന്‍വലിച്ചാലുടന്‍ സമരം അവസാനിപ്പിക്കാം; സുരക്ഷ ഉറപ്പാക്കിയാല്‍ റോഡിന്റെ ഒരു വശം തുറക്കാമെന്നും ശാഹീന്‍ബാഗ് സമരക്കാര്‍
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവ പിന്‍വലിച്ചാലുടന്‍ ശാഹീന്‍ബാഗിലെ സമരം അവസാനിപ്പിക്കുമെന്ന് സമരക്കാര്‍. വഴിയടച്ചുള്ള സമരം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് സുപ്രിം കോടതി നിയമിച്ച അഭിഭാഷക സംഘത്തോടാണ് സമരക്കാര്‍ നിലപാട് വ്യക്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും മധ്യസ്ഥ ചര്‍ച്ച സമയവായം കണ്ടെത്താനാകാതെ പിരിഞ്ഞു.

അതേസമയം, സുരക്ഷ ഉറപ്പാക്കാമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുക്കാമെന്ന് സമരക്കാര്‍ വ്യക്തമാക്കി. സമര വേദി മാറ്റില്ലെന്ന നിലപാടിലുറച്ചു നിന്ന സമരക്കാര്‍ റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുക്കാമെന്ന നിര്‍ദേശിച്ചതോടെ സമരപ്പന്തലിലെ കുട്ടിയെ തോളിലേറ്റി ആഹ്‌ളാദം പങ്കുവച്ചാണ് സഞ്ജയ് ഹെഗ്‌ഡേ മടങ്ങിയത്.

മുന്നൂതവണ സമരപ്പന്തലിന് നേരെ ആക്രമണം ഉണ്ടായെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി. സുരക്ഷയുടെ കാര്യത്തില്‍ അമിത് ഷായും ഡല്‍ഹി പോലിസും രേഖാമൂലം ഉറപ്പ് നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ബാരിക്കേഡ് വച്ചു റോഡ് ആദ്യം അടച്ചത് പോലിസാണെന്ന് സമരക്കാര്‍ ആരോപിച്ചു. വേദി മാറ്റില്ലെന്ന തീരുമാനം അവര്‍ ആവര്‍ത്തിച്ചു. തീരുമാനം നിങ്ങളുടെ കൈയ്യിലാണെന്ന് അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ മറുപടി നല്‍കി.

അതിനിടെ, സമരക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു. പ്രതിഷേധിക്കാന്‍ ഞങ്ങള്‍ക്ക് അവകാശം ഉണ്ടെന്നു സമരക്കാര്‍ പറഞ്ഞു. ഇവിടെ തീവ്രവാദികള്‍ ഇല്ല, സമരം സമാധാനപരമാണ്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ സമരം തുടരും. ഗതാഗത പ്രശ്‌നവും സുരക്ഷയും ആണ് ഇപ്പോഴത്തെ വിഷയം എന്ന് മധ്യസ്ഥ സംഘത്തിലെ സാധന രാമചന്ദ്രന്‍ സമരക്കാരെ ഓര്‍മ്മിപ്പിച്ചു. അഭ്യന്തര മന്ത്രി ഉള്‍പ്പടെ ഉള്ളവര്‍ എന്‍ആര്‍സി ഉടന്‍ നടപ്പാക്കില്ല എന്നാണ് പറയുന്നത്.. എന്ന് നടപ്പാക്കും എന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. അതിനു ഉത്തരം ലഭിക്കും വരെ സമരം തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it