Sub Lead

ശഅ്ബാന്‍ പിറവി യുഎഇയില്‍ ദൃശ്യമായി

ശഅ്ബാന്‍ പിറവി യുഎഇയില്‍ ദൃശ്യമായി
X

അബൂദബി: ശഅ്ബാന്‍ മാസപ്പിറവി യുഎഇയില്‍ ദൃശ്യമായി. അല്‍ ഖാത്തിം ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്‌ലാമിക കലണ്ടറിലെ റജബ് മാസം ഇന്ന് (ജനുവരി 19 തിങ്കള്‍) പൂര്‍ത്തിയാകുമെന്നും നാളെ (ജനുവരി 20 ചൊവ്വാഴ്ച) ശഅ്ബാന്‍ ഒന്ന് ആയിരിക്കുമെന്നും അവര്‍ അറിയിച്ചു. ശഅ്ബാന്‍ ആരംഭിച്ചതോടെ വിശ്വാസികള്‍ വിശുദ്ധ റമദാന്‍ മാസത്തിനായുള്ള ഒരുക്കങ്ങളിലേക്ക് കടന്നു. ചന്ദ്രക്കല ദൃശ്യമാകുന്നതിനനുസരിച്ച് ഫെബ്രുവരി 18 ബുധനാഴ്ചയോ അല്ലെങ്കില്‍ 19 വ്യാഴാഴ്ചയോ റമദാന്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമാകും. വാനശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന്‍ ഒന്നാകാനാണ് കൂടുതല്‍ സാധ്യതയെങ്കിലും, ശഅ്ബാന്‍ 29ന് ചേരുന്ന മാസപ്പിറവി നിരീക്ഷണ സമിതിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Next Story

RELATED STORIES

Share it