Sub Lead

സ്വാതന്ത്ര്യവും ജനാധിപത്യവും പടിക്ക് പുറത്ത്; എസ് ഡി കോളേജിൽ ഫ്രറ്റേണിറ്റിയുടെ സാഹോദര്യ ജാഥ തടഞ്ഞ് എസ്എഫ്ഐ

എസ്എഫ്ഐ മറ്റു വിദ്യാർഥി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും രാഷ്ട്രീയ എതിരാളികകൾക്കെതിരേ അതിക്രമങ്ങൾ നടത്തുകയും ചെയ്യുന്ന റിപോർട്ടുകൾ പതിവാണ്. അതേസമയം, എസ്എഫ്ഐയുടെ പ്രവര്‍ത്തനം അക്കാദമിക്ക് പ്രവര്‍ത്തനങ്ങളെയും പഠനത്തെയും ബാധിക്കുന്നതായി കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

സ്വാതന്ത്ര്യവും ജനാധിപത്യവും പടിക്ക് പുറത്ത്; എസ് ഡി കോളേജിൽ ഫ്രറ്റേണിറ്റിയുടെ സാഹോദര്യ ജാഥ തടഞ്ഞ് എസ്എഫ്ഐ
X

ആലപ്പുഴ: ഫ്രറ്റേണിറ്റി മൂവ്‌മെൻറെ സാഹോദര്യ ജാഥ തടഞ്ഞ് വീണ്ടും എസ്എഫ്‌ഐ. ആലപ്പുഴ എസ്ഡി കോളജിലേക്ക് കലാജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരെയാണ് കോളേജിനകത്ത് കയറുന്നത് തടഞ്ഞത്. ഗെയ്റ്റ് അടച്ചിട്ട് ജാഥ കോളേജിനകത്ത് പ്രവേശിക്കുന്നത് തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർ സ്വീകരണം പുറത്ത് സംഘടിപ്പിച്ചപ്പോൾ കൂകിവിളിച്ച് ജാഥാ സ്വീകരണം അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയർത്തി ഫ്രറ്റേർണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം നയിക്കുന്ന രാഷ്ട്രീയ സാഹോദര്യ ജാഥ ജൂലൈ ഒന്നിനാണ് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് പ്രയാണം തുടങ്ങിയത്. എന്നാൽ ജാഥ ആരംഭിച്ച ദിവസം തന്നെ തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐയുടെ ആക്രമണവും തുടർന്ന് പോലിസിൻറെ ലാത്തിച്ചാർജിനും ഇരയാകേണ്ടിവന്നിരുന്നു.

ഫ്രറ്റേണിറ്റി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി നബീൽ നാസർ, ലോ കോളേജ് യൂണിറ്റ് ഭാരവാഹി റഹ്മാൻ ഇരിക്കൂർ അടക്കം 8 പേർ ഇപ്പോൾ റിമാൻഡിലാണ്. പോലിസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ ഡി ജി പി ഓഫീസിൽ നിന്നും കോളേജ് അധികൃതരിൽ നിന്നും നിയമപ്രകാരം പെർമിഷൻ എടുത്താണ് ജാഥയ്ക്ക് സ്വീകരണം ഏർപ്പെടുത്തിയത്. അതേസമയം എസ്എഫ്ഐ ആക്രമണത്തിൽ നിരവധി ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

എസ്എഫ്ഐ മറ്റു വിദ്യാർഥി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും രാഷ്ട്രീയ എതിരാളികകൾക്കെതിരേ അതിക്രമങ്ങൾ നടത്തുകയും ചെയ്യുന്ന റിപോർട്ടുകൾ പതിവാണ്. അതേസമയം, എസ്എഫ്ഐയുടെ പ്രവര്‍ത്തനം അക്കാദമിക്ക് പ്രവര്‍ത്തനങ്ങളെയും പഠനത്തെയും ബാധിക്കുന്നതായി കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എസ്എഫ്ഐയുടെ ഭീഷണിയെ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഡയറക്ടറുടെ റിപോർട്ട്. കാമ്പസുകളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും ജനാധിപത്യവല്‍ക്കരണത്തിന് വിദ്യാര്‍ഥികളെ വിധേയമാക്കുന്ന തരത്തില്‍ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it