Sub Lead

'പെരുമ്പാവൂരിലെ വീട്ടില്‍ കൊണ്ടുപോയും എംഎല്‍എ പീഡിപ്പിച്ചു'; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ പരാതിക്കാരിയുടെ മൊഴി

പെരുമ്പാവൂരിലെ വീട്ടില്‍ കൊണ്ടുപോയും എംഎല്‍എ പീഡിപ്പിച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ പരാതിക്കാരിയുടെ മൊഴി
X

തിരുവനന്തപുരം: പെരുമ്പാവൂരിലെ വീട്ടില്‍ കൊണ്ടുപോയും എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയുടെ മൊഴി. എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചുവെങ്കിലും പോയിരുന്നില്ല. കോവളം ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങി.

നാളെ എല്‍ദോസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലിസിന്റെ ശ്രമം. പരാതിക്കാരി കൈമാറിയ ഫോണുകള്‍ പോലിസ് സൈബര്‍ പരിശോധനക്ക് നല്‍കും. അതേസമയം, ഒളിവില്‍ കഴിയുന്ന എംഎല്‍എയെ കണ്ടെത്തുന്നതിനുള്ള പോലിസിന്റെ അന്വേഷണവും തുടരുകയാണ്. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പോലിസ് നീക്കം. തിരുവനന്തപുരം ജില്ലാ െ്രെകംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

തട്ടിക്കൊണ്ട് പോയി ദേഹോപദ്രവും ഏല്‍പിച്ചെന്ന യുവതിയുടെ പരാതിയില്‍ എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ആദ്യ കേസ്. കേസ് ഏറ്റെടുത്ത ജില്ലാ െ്രെകംബ്രാഞ്ച് യുവതിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ബലാത്സംഗക്കുറ്റവും ചുമത്തിയത്.

എംഎല്‍എയുമായി നേരത്തെ പരിചയമുണ്ടെന്നും ഇക്കഴിഞ്ഞ ജൂലൈ മുതല്‍ അടുത്ത ബന്ധത്തിലായെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. എംഎല്‍എയുടെ കഴുത്തിലെ കുരിശുമാല തന്റെ കഴുത്തില്‍ അണിയിച്ച് സംരക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കി, പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. വീട്ടില്‍ കയറിയും പുറത്തുകൊണ്ടുപോയും ഉപദ്രവിച്ചുവെന്നും യുവതി പോലിസില്‍ മൊഴി നല്‍കി.

യുവതിയുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ കൈമാറാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പീഡന വിവരം നേരത്തെ യുവതി മജിസ്‌ട്രേറ്റിനും മൊഴിയായി നല്‍കിയിരുന്നു. എംഎല്‍എയുടെ ഫോണ്‍ തട്ടിയെടുത്ത് യുവതി ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് ഏല്‍ദോസിന്റെ ഭാര്യ പൊലീസിന് നല്‍കിയ പരാതി. യുവതി കൈമാറുന്ന ഫോണുകളില്‍ എംല്‍എയുടെ ഫോണും ഉണ്ടോ എന്നത് നിര്‍ണ്ണായകമാണ്. എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യേപക്ഷ ശനിയാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് ബലാത്സംഗക്കുറ്റം കൂടി ചുമത്തിയത്. ഒളിവിലുള്ള എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. എംഎല്‍എക്കെതിരെ ബലാത്സംഗക്കേസ് എടുത്ത കാര്യം സ്പീക്കറെ െ്രെകംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.

എംഎല്‍എക്കെതിരായ യുവതിയുടെ പരാതി കഴിഞ്ഞ മാസം 29ന് കൈമാറിയിട്ടും കോവളം എസ് എച്ച് ഒ കേസ് എടുക്കാന്‍ വൈകിയത് ഗുരുതര വീഴ്ചയാണെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തല്‍. പരാതി നല്‍കി പതിനാല് ദിവസത്തിന് ശേഷമാണ് കേസെടുത്തത്. കഴിഞ്ഞ മാസം പതിനാലിന് കോവളത്ത് വെച്ച് എംഎല്‍എ യുവതിയെ മര്‍ദ്ദിച്ചപ്പോള്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ആ സമയത്തും കേസെടുക്കാത്തും വീഴ്ചയായെന്നാണ് കണ്ടെത്തല്‍. നാല് തവണ പരാതിക്കാരി സ്‌റ്റേഷനില്‍ എത്തിയിട്ടും കേസെടുത്തില്ലെന്നും ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവളം എസ് എച്ച് ഒയെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു.

Next Story

RELATED STORIES

Share it