പീഡനപരാതി: അന്വേഷണസമിതിക്ക് മുമ്പാകെ ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്
പരാതി അന്വേഷിക്കുന്ന ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തരസമിതിക്കു മുമ്പാകെയാണ് ചീഫ് ജസ്റ്റിസ് ഹാജരായത്. സുപ്രിംകോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും രഞ്ജന്‍ ഗൊഗോയി മൊഴിയെടുപ്പില്‍ നിഷേധിച്ചു.

ന്യൂഡല്‍ഹി: തനിക്കെതിരായ പീഡനപരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മൊഴി നല്‍കി. പരാതി അന്വേഷിക്കുന്ന ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തരസമിതിക്കു മുമ്പാകെയാണ് ചീഫ് ജസ്റ്റിസ് ഹാജരായത്. സുപ്രിംകോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും രഞ്ജന്‍ ഗൊഗോയി മൊഴിയെടുപ്പില്‍ നിഷേധിച്ചു. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് പീഡനാരോപണവുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിക്കു മുന്നില്‍ ഹാജരാവുന്നത്.
ആരോപണം അന്വേഷിക്കുന്ന സുപ്രിംകോടതിയുടെ ആഭ്യന്തര സമിതിയുമായി സഹകരിക്കില്ലെന്നു പരാതിക്കാരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തന്റെ അഭിഭാഷകയെ തെളിവെടുപ്പില്‍ ഹാജരാക്കാന്‍ സമ്മതിക്കാത്തതും താന്‍ നിര്‍ദേശിച്ച ഫോണുകളില്‍നിന്നു തെളിവെടുക്കാത്തതും ചൂണ്ടിക്കാട്ടിയാണ് യുവതി നിസ്സഹകരണം പ്രഖ്യാപിച്ചത്. ഇതെത്തുടര്‍ന്ന് എക്‌സ് പാര്‍ട്ടി നടപടിയായി തുടരാന്‍ സമിതി തീരുമാനിച്ചു. സമിതിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മൊഴി നല്‍കാന്‍ ചീഫ് ജസ്റ്റിസ് സന്നദ്ധനാവുകയായിരുന്നു. ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയതാണ് പരാതി അന്വേഷിക്കുന്ന ആഭ്യന്തരസമിതി.
RELATED STORIES
എം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
27 Sep 2023 4:57 PM GMTഇറാഖില്‍ വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര് മരിച്ചു
27 Sep 2023 5:27 AM GMT