Sub Lead

വ്യാജ വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാല്‍സംഗമെന്ന് സുപ്രിംകോടതി

ബലാല്‍സംഗക്കേസില്‍ പത്തു വര്‍ഷം ശിക്ഷിച്ച ഹൈക്കോതി വിധിയെ ചോദ്യം ചെയ്ത് ചത്തീസ്ഗഢ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ നല്‍കിയ ഹരജിയിലാണ് സുപ്രധാന വിധി.

വ്യാജ വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം  ബലാല്‍സംഗമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: വ്യാജ വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാല്‍സംഗമാണെന്നും സ്ത്രീകളുടെ അന്തസിനെ തകര്‍ക്കുന്നതുമാണെന്നും സുപ്രിംകോടതി. ബലാല്‍സംഗം സ്ത്രീകളുടെ അന്തസിനേയും മാന്യതയേയും കടന്നാക്രമിക്കുന്നതാണെന്നും ജസ്റ്റിസുമായ എല്‍ നാഗേശ്വര റാവു, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

2013ല്‍ ചത്തീസ്ഗഢ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ബലാല്‍സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ കേസിലാണ് സുപ്രധാന വിധി.ബിലാസ്പൂറിലെ കോണി സ്വദേശിയായ യുവതിയാണ് ഡോക്ടര്‍ക്കെതിരേ പരാതി നല്‍കിയത്. 2009 മുതല്‍ ഡോക്ടറെ അറിയാമെന്നും തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും യുവതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഡോക്ടര്‍ പിന്നീട് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ബലാല്‍സംഗം ചെയ്തുവെന്ന് യുവതി പരാതി നല്‍കുകയും കീഴ്‌ക്കോടതി ഡോക്ടറെ പത്തുവര്‍ഷത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തു. ഇതിനെതിരേ ഡോക്ടര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായി. ഇതിനെ ചോദ്യം ചെയ്താണ് പ്രതി സുപ്രിംകോടതിയിലെത്തിയത്.

ബലാല്‍സംഗം ശാരീരികവും മാനസികവുമായ നിന്ദ്യമായ കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകി ഇരയുടെ ശരീരമാണ് ഇല്ലാതാക്കുന്നതെങ്കില്‍ ബലാല്‍സംഗി നിസ്സഹയായ ഒരു സ്ത്രീയുടെ ആത്മാവിനെയാണ് മലിനപ്പെടുത്തുന്നത്. ബലാല്‍സംഗം ഒരു സ്ത്രീയെ മൃഗമാക്കി ചുരുക്കുകയാണ്. അവരുടെ ജീവിതം അപ്പാടെ പിടിച്ചുകുലുക്കുകയാണ് അതിലൂടെ ഉണ്ടാവുന്നതെന്നും സുപ്രിംകോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.പ്രതി ഒരിക്കലും യുവതിയെ വിവാഹം ചെയ്യാനുള്ള സന്നദ്ധത കാണിച്ചിട്ടില്ലെന്നും ലൈംഗികത മാത്രമായിരുന്നു ഉദ്ദേശമെന്നു വ്യക്തമാക്കുന്നതാണ് കോടതി മുമ്പാകെ എത്തിയ തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ബലാല്‍സംഗമാണ് നടന്നതെന്നു വ്യക്തമാക്കിയ കോടതി പ്രതി അതിന്റെ പരിണതഫലം അനുഭവിക്കണമെന്നും വിധിച്ചു. അതേസമയം, പ്രതിയുടെ ശിക്ഷ ഏഴുവര്‍ഷമാക്കി കോടതി ചുരുക്കി.

Next Story

RELATED STORIES

Share it